കുവൈത്ത് സിറ്റി: ജോലിയിൽനിന്നും പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച കുവൈത്തിലെ 12 അംഗ സംഘത്തിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 31 കോടി രൂപ (1.5 കോടി ദിർഹം) സമ്മാനം. കൊറിയൻ കമ്പനിയായ ഡയലിലെ ജീവനക്കാരായ പത്തനംതിട്ട ചിറ്റാർ സ്വദേശി രതീഷ് രഘുനാഥ് ഉൾപ്പെടെ 9 മലയാളികളും 2 ശ്രീലങ്കക്കാരും ഒരു തമിഴ്നാട് സ്വദേശിയും ചേർന്ന് രതീഷിന്റെ പേരിൽ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.