കീവ്: യുക്രെയ്ൻ മിസൈൽ ആക്രമണത്തിൽ റഷ്യൻ ഹെലിക്കോപ്റ്റർ ആകാശത്തുവച്ച് രണ്ടായി മുറിഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബ്രിട്ടിഷ് നിർമിത സ്റ്റാർസ്ട്രീക്ക് മിസൈലാണ് യുക്രെയ്ൻ സൈന്യം പ്രയോഗിച്ചത്. എംഐ28എൻ ഹെലിക്കോപ്റ്ററാണ് തകർന്നത്. കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിലായിരുന്നു സംഭവം.
ഒരാഴ്ചയായി യുക്രെയ്നിൽ വിമാനവേധ സംവിധാനം വിന്യസിച്ചിരുന്നുവെന്നും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് യുകെ മാധ്യമം റിപ്പോർട്ട് ചെയ്തു. ബ്രിട്ടന്റെ ഏറ്റവും അത്യാധുനികമായ പോർട്ടബിൾ മിസൈൽ സിസ്റ്റമാണ് സ്റ്റാർസ്ട്രീക്ക്. തെയിൽസ് ആണ് ഇതു നിർമിച്ചിരിക്കുന്നത്.