• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂവാറ്റുപുഴ ജപ്തി ; സർക്കാരിനെ വിമർശിച്ച് വിഡി സതീശൻ

by Web Desk 01 - News Kerala 24
April 4, 2022 : 5:25 pm
in Kerala, News
Reading Time: 1 min read
0
A A
0
മൂവാറ്റുപുഴ ജപ്തി ; സർക്കാരിനെ വിമർശിച്ച് വിഡി സതീശൻ

തിരുവനന്തപുരം : മൂവാറ്റുപുഴയിൽ ദളിത് കുടുംബത്തിൻ്റെ വീട് മൂവാറ്റുപുഴ അര്‍ബര്‍ ബാങ്ക് ജപ്തി ചെയ്ത സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൃദ്രോഗ ബാധിതനായ പിതാവ് ചികിത്സയിൽ കഴിയവെയാണ് കുട്ടികളെ ഇറക്കിവിട്ട് ബാങ്ക് വീട് ജപ്തി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണില്ലാത്ത ക്രൂരത കേരളത്തിൻ്റെ സ്വന്തം ബാങ്കെന്ന് അവകാശപ്പെടുന്ന കേരള ബാങ്കിൻ്റേതാണ്.

കുടുംബത്തിനു തണലായ മാത്യു കുഴൽനാടൻ എംഎൽഎ മനുഷ്യത്വത്തിൻ്റെ പ്രതീകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം നാല് കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. നാട്ടുകാര്‍ സാവകാശം ചോദിച്ച് അഭ്യര്‍ത്ഥന നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വീട് പൂട്ടി മടങ്ങി. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി. പണമടക്കാന്‍ സാവകാശം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

ദളിത് കുടുംബത്തിലെ ഗൃഹനാഥന്‍ ഹൃദ്രോഗത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ മാതാവ് ആശുപത്രിയില്‍ കൂട്ടിരിക്കുകയായിരുന്നു. ബാങ്ക് ജനറല്‍ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്പോള്‍ കുട്ടികള്‍ മാത്രമായിരുന്നു വീട്ടില്‍. ഒന്നര ലക്ഷം രൂപയോളമാണ് കുടുംബത്തിന് കുടിശികയായുണ്ടായിരുന്നത്. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കെത്തുമ്പോള്‍ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എംഎല്‍എയെ അറിയിച്ചത്.

രാത്രി എട്ടരയോടെ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. എന്നാല്‍ രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.

കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴല്‍നാടന്‍ അറിയിച്ചിരുന്നു. ബാങ്ക് അധികൃതരുമായി സംസാരിച്ച് വായ്പ ബാധ്യത തീര്‍ക്കാനുള്ള പണം നല്‍കുമെന്നും വീടിന്റെ ആധാരം തിരികെവാങ്ങി ആ മക്കള്‍ക്ക് നല്‍കുമെന്നും അദ്ദേഹം അദ്ദേഹം ഫേസ്ബുക് ലൈവില്‍ പറഞ്ഞു. എന്നാൽ വീട് ജപ്‌തി ചെയ്‌തതിൽ വിശദീകരണവുമായി അർബൻ ബാങ്ക് രംഗത്തെത്തി. വീട്ടിലെ സാഹചര്യം ആരും പറഞ്ഞില്ലെന്ന് അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ പ്രതികരിച്ചു. എംഎൽഎയ്ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ഗോപി കോട്ടമുറിയ്ക്കൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മികച്ച റോഡുകള്‍ , മാലിന്യ പ്രശ്നത്തിന് പരിഹാരം ; സമഗ്ര വികസനം ലക്ഷ്യമിട്ട് ബെംഗളൂരു നഗരസഭാ ബജറ്റ്

Next Post

തിരുവനന്തപുരത്ത് കനത്ത മഴ ; വെള്ളക്കെട്ട് , ഗതാഗതക്കുരുക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്ത് കനത്ത മഴ ; വെള്ളക്കെട്ട് , ഗതാഗതക്കുരുക്ക്

തിരുവനന്തപുരത്ത് കനത്ത മഴ ; വെള്ളക്കെട്ട് , ഗതാഗതക്കുരുക്ക്

‘ ഐഎന്‍ടിയുസിയുടെ സ്ഥാനം പോഷക സംഘടനയ്ക്ക് മുകളില്‍ ‘ ; പ്രശ്നം പരിഹരിച്ചെന്ന് സുധാകരന്‍ , ‘ ചങ്ങനാശ്ശേരിയില്‍ നടപടി ‘

' ഐഎന്‍ടിയുസിയുടെ സ്ഥാനം പോഷക സംഘടനയ്ക്ക് മുകളില്‍ ' ; പ്രശ്നം പരിഹരിച്ചെന്ന് സുധാകരന്‍ , ' ചങ്ങനാശ്ശേരിയില്‍ നടപടി '

നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പോലീസ് ;  ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ജാനകിക്കാട്ടിലേത് ' ചതിയൻ പുഴ' യെന്ന് നാട്ടുകാർ ; അറിയാത്തവർ ഇറങ്ങിയാൽ അപകടം ഉറപ്പ്

യുഎഇയില്‍ ഇന്ന് 300 കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല

യുഎഇയില്‍ ഇന്ന് 300 കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല

ലിബിയൻ അഭയാർഥികളുമായി ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി ; 90ലധികം മരണം

ലിബിയൻ അഭയാർഥികളുമായി ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി ; 90ലധികം മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021