മലപ്പുറം : മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട. രണ്ടിടങ്ങളിൽ നിന്നായി ഒരു കോടി എട്ട് ലക്ഷം രൂപയുടെ കുഴൽപ്പണം പോലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണയിൽ നിന്നും 90 ലക്ഷം രൂപയും മലപ്പുറത്ത് നിന്നും18 ലക്ഷം രൂപയുമാണ് പിടികൂടിയത്. പെരിന്തൽമണ്ണയിൽ വല്ലപ്പുഴ സ്വദേശികളായ കൊടിയിൽ ഫൈസലും മണൽപള്ളി നിസാറുമാണ് പണം കടത്തുന്നതിനിടെ അറസ്റ്റിലായത്. മലപ്പുറത്ത് 18 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കൂട്ടിലങ്ങാടിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കാറില്‍ കൊണ്ടുവരികയായിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യ അറയുണ്ടാക്കിയാണ് കാറില്‍ പണം ഒളിപ്പിച്ചിരുന്നത്. പണം കൊണ്ടുവന്ന പാലക്കാട് സ്വദേശി നിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറത്ത് അടുത്തിടെ കുഴല്‍പ്പണമിടപാട് വീണ്ടും വ്യാപകമായിട്ടുണ്ട്. ഒരു മാസത്തിനിടെ മലപ്പുറത്തുനിന്നും പിടിച്ചെടുത്തത് പന്ത്രണ്ട് കോടി രൂപയാണ്. ഇന്നലെയും പെരിന്തൽമണ്ണയിൽ നിന്നും കുഴൽപ്പണം പിടികൂടിയിരുന്നു. ഇന്നോവ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപയാണ് ഇന്നലെ പോലീസ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴല്‍പണ ഇടപാടുകാരെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.