തിരുവനന്തപുരം : തലസ്ഥാനത്ത് പാറശ്ശാലയിൽ സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പിടികൂടി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റേഷൻ അനുവദിച്ച മൂന്ന് ടൺ റേഷൻ അരിയാണ് സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ചത്. കൊല്ലങ്കോട് സ്വദേശി അജിൻ, ഉച്ചക്കട സ്വദേശി സൈമൺ എന്നിവെരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. സ്കോർപ്പിയയിലും പിക്കപ്പിലുമായിരുന്നു അരി കടത്താൻ ശ്രമിച്ചത്. വിലക്കയറ്റത്തിൽ ജനം വലയുന്നതിനിടെയാണ്റേഷൻ അനുവദിച്ച അരി അനധികൃതമായി സ്വകാര്യ ഗോഡൌണിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നത്.