യാഷ് നായകനായി എത്തുന്ന കെജിഎഫ് രണ്ടാം ഭാഗത്തിനായാണ്(KGF 2) തെന്നിന്ത്യ ഒന്നാകെ കാത്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തിൽ വില്ലനായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ഇപ്പോഴിതാ കെജിഎഫ് 2ന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സഞ്ജയ് ദത്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നടന്മാര് പ്രായം അറിഞ്ഞ് അഭിനയിക്കണമെന്നാണ് നടന് പറയുന്നു.
പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം ഇനിയും പ്രണയരംഗങ്ങളില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സഞ്ജയ് ദത്ത്. “നടന്മാര് അവരുടെ പ്രായം സ്വയം അംഗീകരിക്കണം. തിരക്കഥ ആവശ്യപ്പെടുന്നില്ലെങ്കില്‍ ചെറുപ്പക്കാരനായി അഭിനയിക്കുന്നത് എന്തിനാണ്? ചെറുപ്പക്കാരുടെ കഥയാണെങ്കില്‍ അത് യുവതാരങ്ങള്‍ ചെയ്യട്ടെ. ഈ പ്രായത്തില്‍ എനിക്ക് ആലിയയുമായുള്ള പ്രണയരംഗത്തില്‍ അഭിനയിക്കാന്‍ സാധിക്കുമോ” എന്ന് സഞ്ജയ് ദത്ത് ചോദിക്കുന്നു.