• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗുണ്ടാ ആക്രമണം ; കാപ്പ ചുമത്തുന്നത് കലക്ടർമാർ വേഗത്തിലാക്കണം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
April 11, 2022 : 8:57 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗുണ്ടാ ആക്രമണം ; കാപ്പ ചുമത്തുന്നത് കലക്ടർമാർ വേഗത്തിലാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നല്‍കുന്ന അപേക്ഷകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണം. അനാവശ്യമായി കാപ്പ ചുമത്തരുതെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നൽകി.

സംസ്ഥാനത്ത് ഗുണ്ടകൾ വിലസുന്നതിനു കാരണം കാപ്പ നിയമത്തിൽ കലക്ടർമാർ വെള്ളം ചേർത്തതിനാലാണെന്നു പൊലീസിന്റെ റിപ്പോർട്ടുണ്ടായിരുന്നു. കലക്ടർക്കൊപ്പം ഡിഐജിക്കും അധികാരം നൽകി കാപ്പ ശക്തമാക്കാൻ പൊലീസ് ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കാപ്പയിൽപ്പെടുത്തി ജയിലിലടയ്ക്കാൻ ഗുണ്ടകളുടെ പട്ടിക നൽകിയാൽ കലക്ടർമാർ അതു തള്ളിക്കളയുന്നത് ഗുണ്ടകൾക്കു ധൈര്യമാകുന്നുവെന്നും ഇതു ഗുരുതര പ്രത്യാഘാതമുണ്ടാക്കും എന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചത്.

‘ഓപ്പറേഷൻ കാവൽ’ തുടങ്ങി 4 മാസം പിന്നിട്ടിട്ടും ഗുണ്ടാ ആക്രമണങ്ങൾ കാര്യമായി കുറയാത്ത സാഹചര്യത്തിലാണു കാപ്പ നിയമം വീര്യംചോരാതെ നടപ്പാക്കിയേ മതിയാകൂ എന്നു പൊലീസ് നിലപാടെടുത്തത്. 2007ലാണ് ഗുണ്ടകളെ തടയുന്നതിനു കാപ്പ നിയമം കൊണ്ടുവന്നത്. 7 വർഷത്തിനിടയിൽ 3 ഗുണ്ടാ ആക്രമണ സ്വഭാവമുള്ള കേസുകളിൽ പ്രതിയായാൽ, ഇൗ പ്രതി ഇനിയും കുറ്റകൃത്യത്തിൽ പങ്കാളിയാകുമെന്ന സാധ്യത ചൂണ്ടിക്കാട്ടി കാപ്പ ചുമത്തി തടങ്കലിൽ വയ്ക്കാൻ ജില്ലാ പൊലീസ് മേധാവിക്കു കലക്ടറോടു ശുപാർശ ചെയ്യാം.

കലക്ടർ ഉത്തരവിറക്കിയാൽ 6 മാസം വരെ കരുതൽ തടങ്കലിൽ വയ്ക്കാം. കലക്ടർമാർ ഇതിനു മടിക്കുന്നതാണ് പൊലീസിനെ വലയ്ക്കുന്നത്. പൊലീസിന്റെ ശുപാർശയിൽ കലക്ടർ ലീഗൽ അഡ്വൈസർമാരുടെ റിപ്പോർട്ട് തേടും. ലീഗൽ അഡ്വൈസർമാർ മിക്കപ്പോഴും നിസ്സാര നടപടിക്രമം പറഞ്ഞ് പൊലീസിന്റെ ശുപാർശയ്ക്കെതിരെ റിപ്പോർട്ട് എഴുതുന്നതോടെ കലക്ടർ എസ്പിയുടെ ശുപാർശ തള്ളുന്നുവെന്നാണ് പരാതി. പുറമേ ഗുണ്ടകളുടെ രാഷ്ട്രീയ സ്വാധീനവും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുവെന്നാണ് ആക്ഷേപം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സില്‍വര്‍ലൈനിനെതിരെ സമരം കടുപ്പിക്കും ; സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കുമെന്ന് ബിജെപി

Next Post

ഊർജ, കാലാവസ്ഥാ സൂചിക : രാജ്യത്ത് മികച്ച പ്രകടനവുമായി കേരളം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഊർജ, കാലാവസ്ഥാ സൂചിക :  രാജ്യത്ത് മികച്ച പ്രകടനവുമായി കേരളം

ഊർജ, കാലാവസ്ഥാ സൂചിക : രാജ്യത്ത് മികച്ച പ്രകടനവുമായി കേരളം

കൂട്ടംവാതുക്കൽകടവ് പാലം ബുധനാഴ്‌ച‌‌ തുറക്കും ;  അഭിമാന പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൂട്ടംവാതുക്കൽകടവ് പാലം ബുധനാഴ്‌ച‌‌ തുറക്കും ; അഭിമാന പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

‘ കെ.വി.തോമസിനെ തൊട്ടുനോക്ക് , അപ്പോൾ കാണാം ’ ; സുധാകരനെ വെല്ലുവിളിച്ച് റഹീം

‘ കെ.വി.തോമസിനെ തൊട്ടുനോക്ക് , അപ്പോൾ കാണാം ’ ; സുധാകരനെ വെല്ലുവിളിച്ച് റഹീം

ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും ;  ലക്ഷദ്വീപിൽ സ്​കൂൾ യൂനിഫോം മാറ്റുന്നതിൽ ​പ്രതിഷേധം

ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും ; ലക്ഷദ്വീപിൽ സ്​കൂൾ യൂനിഫോം മാറ്റുന്നതിൽ ​പ്രതിഷേധം

പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈകോടതി മാർച്ച്

പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈകോടതി മാർച്ച്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021