• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓണറേറിയം ഇല്ലാത്ത പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ ; ബജറ്റ് വാഗ്ദാനം മറന്ന് സർക്കാർ

by Web Desk 04 - News Kerala 24
April 12, 2022 : 7:20 am
0
A A
0
ഓണറേറിയം ഇല്ലാത്ത പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ ; ബജറ്റ് വാഗ്ദാനം മറന്ന് സർക്കാർ

തിരുവനന്തപുരം: സർക്കാർ പ്രീപ്രൈമറി വിദ്യാലയങ്ങളിലെ ഓണറേറിയം ലഭിക്കാത്ത അധ്യാപകർക്കും ആയമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനം ഒരു വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു ബജറ്റ് ചർച്ചകൾക്കു മറുപടി നൽകുമ്പോഴാണു മന്ത്രി തോമസ് ഐസക് ഈ ആനുകൂല്യം കൂടി ബജറ്റിന്റെ ഭാഗമാക്കിയത്. എന്നാൽ വീണ്ടും അധികാരത്തിലെത്തിയപ്പോൾ സർക്കാർ അതു മറന്നു.

2012ന് മുൻപ് സർക്കാർ പ്രീപ്രൈമറികളിൽ നിയമിതരായ 2861 അധ്യാപകർക്കും 1965 ആയമാർക്കും മാത്രമാണു ഹൈക്കോടതി ഉത്തരവ് അനുസരിച്ച് 2012 ഓഗസ്റ്റ് മുതൽ പരിമിതമായ ഓണറേറിയം നൽകുന്നത്. 2012 ന് ശേഷം നിയമിതരായവർക്കു സ്കൂൾ പിടിഎകൾ നൽകുന്ന തുച്ഛമായ പ്രതിഫലം മാത്രമാണുള്ളത്. ഇത് 1000 മുതൽ 6000 രൂപ വരെ മാത്രമാണ്. ഈ വിഭാഗത്തിൽപ്പെട്ട 2267 അധ്യാപകർക്കും 1907 ആയമാർക്കുമാണ് ഇതിനു പുറമേ 1000 രൂപ കൂടി നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചത്. എയ്ഡഡ് പ്രീപ്രൈമറികളിൽ ജോലി ചെയ്യുന്നവർക്കു പിടിഎകളോ മാനേജ്മെന്റോ ആണു പ്രതിഫലം നൽകുന്നത്. അതും തുച്ഛമാണ്.

പ്രീപ്രൈമറി നയരൂപീകരണം: കോടതി പറഞ്ഞിട്ടും അകലെ

പ്രീപ്രൈമറി മേഖലയ്ക്കായി നയം രൂപീകരിക്കണമെന്ന 2012ലെ ഹൈക്കോടതി ഉത്തരവു നടപ്പാക്കാതെ വന്നതോടെ 2017ൽ ഈ മേഖലയിലെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 12 അംഗ കമ്മിഷനെ നിയമിച്ചെങ്കിലും 2020ൽ ആണ് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ മേയ് 20ന് അകം നയം രൂപീകരിക്കണമെന്നു ഹൈക്കോടതി വീണ്ടും ഉത്തരവിട്ടെങ്കിലും കോവിഡ് വ്യാപനത്തിനിടെ നടപ്പായില്ല.

പിന്നീടു കോടതി നിലപാടു കടുപ്പിച്ചപ്പോൾ നയരൂപീകരണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വീണ്ടും ആറംഗ സമിതിയെ വച്ചു. യോഗ്യരായ ജീവനക്കാർക്കു സേവന–വേതന വ്യവസ്ഥ നടപ്പാക്കണമെന്നാണ് ഇവർ ഡിസംബറിൽ ശുപാർശ ചെയ്തത്. 5 വർഷമായ ഹർജിയിൽ കോടതിയുടെ അന്തിമ വിധിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആയിരക്കണക്കിനു ജീവനക്കാർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

5 വർഷത്തിനിടെ കേരളത്തിൽ ജീവനൊടുക്കിയത് 25 കർഷകർ

Next Post

ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം ; അപകടത്തിൽ പെട്ടത് ട്രാക്കിൽ ഇറങ്ങി നിന്നവർ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം ; അപകടത്തിൽ പെട്ടത് ട്രാക്കിൽ ഇറങ്ങി നിന്നവർ

ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം ; അപകടത്തിൽ പെട്ടത് ട്രാക്കിൽ ഇറങ്ങി നിന്നവർ

ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും, തെക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ; ഉച്ചയോടെ മഴ കനക്കും ; ഇടിക്കും മിന്നലിനും സാധ്യത

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രശ്നമില്ല ; നയം വ്യക്തമാക്കി യുഎസ്

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രശ്നമില്ല ; നയം വ്യക്തമാക്കി യുഎസ്

പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

‘ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമര രീതി തെറ്റ്’; ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ

'ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമര രീതി തെറ്റ്'; ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In