കൊച്ചി: ആലുവ സ്വദേശിനിയായ നിയമവിദ്യാർഥിനി മൊഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യഹരജി ചൊവ്വാഴ്ച പരിഗണിക്കും. ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിെൻറ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരുടെ ജാമ്യഹരജികളാണ് പരിഗണിക്കുക.