അങ്കമാലി: ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹം സംസാരിച്ചുതുടങ്ങിയെന്നും മറ്റുള്ളവരുടെ സഹായത്തോടെ എഴുന്നേറ്റ് ഇരിക്കാനും നടക്കാനും കഴിയുന്നുണ്ടെന്നും കറുകുറ്റി അപ്പോളോ ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പൂർണമായും വെന്റിലേറ്ററിന്റെ സഹായം വേണ്ടാത്ത അവസ്ഥയുമായി. മാർച്ച് മുപ്പതിനാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.