തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ചെയ്ത കർഷകരെ പരിഹസിച്ച് ബി.ജെ.പി എം.പി സുരേഷ് ഗോപി. സമരത്തിന് കഞ്ഞിവെക്കാൻ പൈനാപ്പിളും കൊണ്ടാണ് ചിലർ പോയത്. യഥാർഥ തന്തക്ക് പിറന്ന കർഷകർ കാർഷിക നിയമങ്ങൾ തിരിച്ചുവരാൻ ആവശ്യപ്പെടും.
കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അമർഷമുള്ള ബി.ജെ.പിക്കാരനാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് വിഷു വാരാഘോഷം ഉദ്ഘാടനം ചെയ്യവേയായിരുന്നു കർഷകരെ പരിഹസിച്ചുകൊണ്ടുള്ള എം.പിയുടെ പ്രസ്താവന.