• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

കേരള ബോക്സ് ഓഫീസില്‍ വീണ്ടും റെക്കോര്‍ഡ് ഇടാന്‍ കെജിഎഫ് 2 ; ബീസ്റ്റിനേക്കാള്‍ മൂന്നിരട്ടി കളക്ഷന്‍

by Web Desk 06 - News Kerala 24
April 17, 2022 : 9:25 pm
in cinema, News
Reading Time: 1 min read
0
A A
0
കേരള ബോക്സ് ഓഫീസില്‍ വീണ്ടും റെക്കോര്‍ഡ് ഇടാന്‍ കെജിഎഫ് 2 ; ബീസ്റ്റിനേക്കാള്‍ മൂന്നിരട്ടി കളക്ഷന്‍

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് സ്ഥാനമുറപ്പിക്കാന്‍ കുതിക്കുകയാണ് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2. അഞ്ച് ഭാഷാ പതിപ്പുകളില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ മാത്രം നേടിയ ആഗോള ഗ്രോസ് 240 കോടി രൂപ ആയിരുന്നു. ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ കെജിഎഫ് 2 ന്‍റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്‍തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് കെജിഎഫ് 2 ആദ്യദിനം നേടിയത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ കാര്യം പറയുകയാണെങ്കില്‍ ചിത്രം മറ്റൊരു റെക്കോര്‍ഡിന്‍റെ പടിവാതിലിലുമാണെന്നാണ് പുതിയ വിവരം. ഏത് ഭാഷാ ചിത്രവും കേരളത്തില്‍ ഒരു ദിവസം നേടുന്ന കളക്ഷന്‍ കെജിഎഫ് 2 ഇന്ന് സ്വന്തം പേരില്‍ ആക്കുമെന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ഓരോ ദിവസത്തെയും കണക്കുകളും മനോബാല അവതരിപ്പിച്ചിട്ടുണ്ട്. റിലീസ് മുതലുള്ള ഓരോ ദിവസവും 7 കോടിക്ക് താഴേക്ക് കേരളത്തില്‍ കെജിഎഫ് 2 ന്‍റെ കളക്ഷന്‍ പോയിട്ടില്ല. അതേസമയം കെജിഎഫ് 2 ന് തലേദിവസം തിയറ്ററുകളിലെത്തിയ വിജയ് നായകനായ തമിഴ് ചിത്രം ബീസ്റ്റ് ബോക്സ് ഓഫീസില്‍ തകര്‍ച്ച നേരിടുകയുമാണ്. കെജിഎഫ് പോലെ തന്നെ മികച്ച പ്രീ റിലീസ് പബ്ലിസിറ്റി നേടിയെത്തിയ ബീസ്റ്റ് റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് മികച്ച കളക്ഷനാണ് നേടിയത്. 6.28 കോടിയായിരുന്നു ഇത്. എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ മോശം മൌത്ത് പബ്ലിസിറ്റി എത്തിയതോടെ ഓരോ ദിവസവും കളക്ഷനില്‍ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. മനോബാല വിജയബാലന്‍റെ കണക്ക് പ്രകാരം ഈ രണ്ട് ചിത്രങ്ങളുടെയും ഓരോ ദിവസത്തെയും കേരള കളക്ഷന്‍ താഴെ പറയും പ്രകാരമാണ്.

ബീസ്റ്റ്

റിലീസ് ദിനം- 6.28 കോടി

വ്യാഴം- 91 ലക്ഷം

വെള്ളി- 70 ലക്ഷം

ശനി- 40 ലക്ഷം

ആകെ- 8.29 കോടി

കെജിഎഫ് 2

റിലീസ്ദിനം- 7.48 കോടി

വെള്ളി- 7 കോടി

ശനി- 7.50 കോടി

ആകെ 22.28 കോടി

ചിത്രം കേരള ബോക്സ് ഓഫീസില്‍ ആര്‍ആര്‍ആറിന്‍റെ ലൈഫ് ടൈം ഗ്രോസ് ഇന്ന് മറികടക്കുമെന്നും ഈ ട്രേഡ് അനലിസ്റ്റ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈത്തില്‍ പോലീസുകാര്‍ക്ക് പെപ്പര്‍ സ്‍പ്രേ ഉപയോഗിക്കാന്‍ അനുമതി

Next Post

സൗദി അറേബ്യയിൽ 93 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 257 പേർ രോഗമുക്തരായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദി അറേബ്യയിൽ 93 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 257 പേർ രോഗമുക്തരായി

സൗദി അറേബ്യയിൽ 93 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 257 പേർ രോഗമുക്തരായി

കണ്ണൂരിലേക്ക് ; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

സിപിഎം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുത്ത സംഭവം ; കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല‍്കി

അഫ്ഗാൻ ജനതയുടെ ക്ഷമ പരീക്ഷിക്കരുത് ; വ്യോമാക്രമണത്തിൽ പാകിസ്താന് മുന്നറിയിപ്പ് നൽകി താലിബാൻ

അഫ്ഗാൻ ജനതയുടെ ക്ഷമ പരീക്ഷിക്കരുത് ; വ്യോമാക്രമണത്തിൽ പാകിസ്താന് മുന്നറിയിപ്പ് നൽകി താലിബാൻ

ഐഎംഎഫ് സഹായം ലഭിക്കുന്നതുവരെ ധനസഹായം നൽകണം ; ഇന്ത്യയോട് അഭ്യര്‍ഥിച്ച് ശ്രീലങ്ക

ഐഎംഎഫ് സഹായം ലഭിക്കുന്നതുവരെ ധനസഹായം നൽകണം ; ഇന്ത്യയോട് അഭ്യര്‍ഥിച്ച് ശ്രീലങ്ക

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റ് ; നാല് പേര്‍ക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021