• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാലപ്പഴക്കം : മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ശുപാർശ

by Web Desk 04 - News Kerala 24
April 20, 2022 : 9:43 pm
in Kerala, News
Reading Time: 1 min read
0
A A
0
കാലപ്പഴക്കം : മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ശുപാർശ

തിരുവനന്തപുരം: മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിന്റെ ശുപാർശ. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ചു വരികയാണ്. കാലപ്പഴക്കത്തെ തുടർന്നാണ് മന്ത്രിമാരുടെ കാറുകള്‍ മാറാൻ ടൂറിസം വകുപ്പ് ശുപാർശ നൽകിയത്. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ അടുത്തിടെ പൊട്ടിത്തെറിച്ചിരുന്നു.

സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്. സർക്കാർ വാഹനങ്ങൾ 10 വർഷം സേവന കാലാവധിയോ മൂന്നു ലക്ഷം കിലോമീറ്ററോ പിന്നിടുമ്പോഴാണ് സാധാരണയായി സേവനത്തിൽനിന്ന് മാറ്റുന്നതെന്നു ടൂറിസം വകുപ്പിലെ വാഹനങ്ങളുടെ ചുമതലയുള്ള അസി. എൻജീനീയർ പറഞ്ഞു.മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ മൂന്നു വർഷം സേവന കാലാവധിയോ കഴിയുമ്പോൾ മാറി നൽകും. സർക്കാർ വാഹനങ്ങളിലെ ടയർ 32,000 കിലോമീറ്റര്‍ കഴിയുമ്പോഴോ അതിനു മുൻപ് തേയ്മാനം സംഭവിച്ചാലോ മാറും. മന്ത്രിമാരുടെ വാഹനത്തിനു ടയർ മാറുന്നതിനു കിലോമീറ്റർ നിശ്ചയിച്ചിട്ടില്ല. തേയ്മാനം സംഭവിച്ചതായി ഓഫിസ് ഔദ്യോഗികമായി അറിയിച്ചാൽ മാറി നൽകും.

ഇപ്പോൾ മന്ത്രിമാർ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും കഴിഞ്ഞ സർക്കാരിന്റെ കാലത്തു വാങ്ങിയവയാണ്. 2019ന് ശേഷം മന്ത്രിമാർക്കായി വാഹനം വാങ്ങിയിട്ടില്ല. മിക്കവയും ഒന്നരലക്ഷം കിലോമീറ്റർ പിന്നിട്ടു. മന്ത്രിമാർ ഉപയോഗിച്ച പഴയ വാഹനങ്ങൾ ടൂറിസം വകുപ്പ് തിരിച്ചെടുത്താൽ, സർക്കാർ നിർദേശപ്രകാരം വിവിധ വകുപ്പുകളുടെ ആവശ്യത്തിന് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കും.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം മുഖ്യമന്ത്രിക്കു മാത്രമാണ് പുതിയ കാർ ലഭിച്ചത്. സുരക്ഷ മുൻനിർത്തിയാണ് 62.5 ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളും അകമ്പടിക്കായി ടാറ്റ ഹാരിയർ കാറും വാങ്ങിയത്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശുപാർശ അനുസരിച്ച്, സുരക്ഷാ കാരണങ്ങളാൽ കാറുകളുടെ നിറം വെള്ളയിൽനിന്ന് കറുപ്പിലേക്കു മാറ്റിയിരുന്നു. ആഭ്യന്തരവകുപ്പാണ് മുഖ്യമന്ത്രിക്കായി വാഹനങ്ങൾ വാങ്ങിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : ഗുണ്ടാ നേതാവിനെയും സഹായിയെയും എത്തിച്ച് തെളിവെടുപ്പ് നടത്തി

Next Post

വയനാട് തിരുനെല്ലിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട് തിരുനെല്ലിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

വയനാട് തിരുനെല്ലിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കാൽ വഴുതി കുളത്തിൽ വീണ് കർഷക തൊഴിലാളി മരിച്ചു

കാൽ വഴുതി കുളത്തിൽ വീണ് കർഷക തൊഴിലാളി മരിച്ചു

പാലക്കാട് നിരോധനാജ്ഞ 24 വരെ തുടരും

പാലക്കാട് നിരോധനാജ്ഞ 24 വരെ തുടരും

ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലസന്ദേശമയച്ച യുവാവ്‌ അറസ്റ്റിൽ

ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലസന്ദേശമയച്ച യുവാവ്‌ അറസ്റ്റിൽ

ബിജെപി ശ്രമം വർഗീയസംഘർഷം വ്യാപിപ്പിക്കാൻ :  എ വിജയരാഘവന്‍

ബിജെപി ശ്രമം വർഗീയസംഘർഷം വ്യാപിപ്പിക്കാൻ : എ വിജയരാഘവന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021