കൊച്ചി: തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ എ ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്നും കെ. സുധാകരൻ പറഞ്ഞു. താൻ ഭീഷണിപ്പെടുത്തിയത് എന്താണെന്ന് കെ.വി തോമസ് വ്യക്തമാക്കണം. കെ.വി തോമസിനെതിരായ എ.ഐ.സി.സി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.മക്കൾ ചെയ്ത കുറ്റത്തിന് പിതാവ് ജയിലിൽ പോവുകയാണെങ്കിൽ ആര് ആദ്യം ജയിലിൽ പോകണമെന്ന ചോദ്യമാണ് വി.ഡി സതീശൻ ഉന്നയിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ നേതൃത്വം പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ കൂടിയാലോചന നടക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
അന്തരിച്ച തൃക്കാക്കര എം.എൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നോ എന്ന ചോദ്യത്തോട് സുധാകരനും സതീശനും മറുപടി നൽകിയില്ല. ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിഗണനാ പട്ടികയിലാണ്. എ.ഐ.സി.സി നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുന്നുമെന്നും ഇരുവരും വ്യക്തമാക്കി.