കൊച്ചി: തീവ്രമായ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയെ ബാധിച്ച് തുടങ്ങി. തീരമേഖലയിലും കാർഷിക മേഖലയിലും തൊഴിൽ നഷ്ടം സാധാരണമായി. ഭാവിയിൽ വെല്ലുവിളികൾ കൂടുതൽ കടുത്തത് ആകുമെന്ന് പറയുന്നു വിദഗ്ധർ. 17 ആം വയസ്സ് മുതൽ കടലായിരുന്നു ജോഷിയുടെ ജീവിതം.എന്നാൽ നാല് വർഷം മുൻപ് മീൻപിടുത്തം നിർത്തേണ്ടി വന്നു. വൈപ്പിനിലെ വീട്ടിൽ നിന്ന് ഇടപ്പള്ളിയിലെ ഗോഡൗണിലെത്തി.സെക്യൂരിറ്റി ജീവനക്കാരനായി
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും അന്താരാഷ്ട്ര പ്രശ്നങ്ങൾ മാത്രമല്ല. അത് സാധാരണ മനുഷ്യരെയും ബാധിച്ച് തുടങ്ങി. പലപ്പോഴും നാമത് തിരിച്ചറിയുന്നില്ല എങ്കിലും.കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ പലരും മറ്റ് തൊഴിലുകളിലേക്ക് മാറിയെന്നാണ് അടുത്ത കാലത്തെ സമൂഹിക പഠനങ്ങളിൽ തെളിഞ്ഞത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് കാലാവസ്ഥ ഈ കാണുന്ന രീതിയിൽ ജനജീവിതം താറുമാറാക്കി തുടങ്ങിയത്. പ്രകൃതിയുടെ ഭാവമാറ്റം സാമ്പത്തികമായും സാമൂഹ്യമായും മാനസികമായും മനുഷ്യരെ പിടിച്ച് കുലുക്കുന്നു. കാർഷിക മത്സ്യബന്ധന മേഖലകളിൽ ഉൽപാദന വിടവ് വരുത്തുന്ന നഷ്ടം വളരെ വലുത്. സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതിയെയും ഇത് ബാധിക്കുന്നു. അപ്പോഴും കേരളത്തിലെ കാലാവസ്ഥാ വ്യതിയാന ആഘാതങ്ങൾ സംബന്ധിച്ച കൃത്യമായ പഠനങ്ങൾ നടക്കുന്നില്ല.
വരുന്ന 25 വർഷം കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രതിരോധിക്കാനുള്ള ഗൃഹപാഠങ്ങൾ മലയാളി ഉറപ്പാക്കണം എന്ന് പറയുന്നു വിദഗ്ധർ.
കാലാവസ്ഥ വ്യതിയാനം ഒടുവിൽ മലയാളിയെയും ബാധിച്ച് തുടങ്ങി. സമഗ്രമായ പഠനങ്ങളാണ് വേണ്ടത്. പ്രകടമായ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ഉറപ്പ്