മുംബൈ: ഇഡി അറസ്റ്റ് ചെയ്ത എൻസിപി മന്ത്രി നവാബ് മാലിക്കിന്റെ ആരോഗ്യനില മോശമായി. മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിത്സയിലുള്ള നവാബ് മാലിക്കിനെ ഐസിയുവിലേക്ക് മാറ്റി. വൃക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും പനിയും ഉണ്ട്. ഫെബ്രുവരി 23 ന് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മഹാരാഷ്ട്ര സർക്കാരിലെ ന്യൂനപക്ഷ ക്ഷേമമന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്ര മന്ത്രിയാണ് നവാബ് മാലിക്ക്. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നവാബ് മാലിക്കിന്റെ അറസ്റ്റ്.