തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള പ്ലസ് 2 കെമിസ്ട്രിമൂല്യ നിർണയം ഇന്ന് പുനരാരംഭിക്കും. ആദ്യ സെഷൻ പുതുക്കിയ ഉത്തരസൂചിക പരിശോധിക്കാനായി ചെലവഴിക്കും.കൂടുതൽ ഉത്തരങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്.
മൂല്യനിർണയം നടത്തിയ 28000 ഉത്തരക്കടലാസുകൾ പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ വീണ്ടും നോക്കും. അധ്യാപകർ ബഹിഷ്കരിച്ചതിനെ തുടർന്ന് 3 ദിവസം മൂല്യനിർണയം സ്തംഭിച്ചിരുന്നു. ഉത്തരസൂചികയിൽ അപാകത ഇല്ലെന്നായിരുന്നു സർക്കാർ ആദ്യം ആവർത്തിച്ചിരുന്നത് എങ്കിലും അധ്യാപകർ പ്രതിഷേധം കടുപ്പിച്ചതോടെയായിരുന്നു പുതുക്കിയ ഉത്തരസൂചിക ഇറക്കാനുള്ള തീരുമാനം ഉണ്ടായത്