പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ ‘ജയ് ഭീം’. ‘ജയ് ഭീം’ ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം. ‘ജയ് ഭീമെ’ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. സൂര്യയുടെ ‘ജയ് ഭീം’ ചിത്രത്തിന് രണ്ട് പ്രധാനപ്പെട്ട പുരസ്‍കാരങ്ങള്‍ ലഭിച്ചതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.
ദാദാ സാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലിലാണ്’ ജയ് ഭീം’ പുരസ്‍കാരം നേടിയത്.’ജയ് ഭീം’ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹ നടനായി ചിത്രത്തിലെ അഭിനയത്തിന് മണികണ്ഠനും തെരഞ്ഞെടുക്കപ്പെട്ടു. ‘ജയ് ഭീം’ ചിത്രത്തില്‍ മലയാള നടി ലിജോ മോള്‍ ജോസായിരുന്നു പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തിയത്. ലിജോ മോള്‍ ജോസിന് ചിത്രത്തിലെ അഭിനയത്തിലെ ഏറെ പ്രശംസ ലഭിച്ചിരുന്നു. വക്കീല്‍ വേഷത്തിലായിരുന്നു ചിത്രത്തില്‍ ത സെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ അഭിനയിച്ചത്. സീൻ റോള്‍ദാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
ജയ് ഭീമെ’ന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ലിജോമോള്‍ ജോസിന് പുറമേ മലയാളി താരം രജിഷ വിജയനും ‘ജയ് ഭീമി’ല്‍ പ്രധാന കഥാപാത്രമായി എത്തി. പ്രകാശ് രാജ്, രമേഷ്, റാവു രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു. ‘ജയ് ഭീം’ ചിത്രത്തിന്റെ തിരക്കഥയും ത സെ ജ്ഞാനവേലിന്റേതാണ്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.