ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,495 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 434 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4,78,759 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 6,960 പേര് രോഗമുക്തരായി. നിലവില്‍ 78,291 പേരാണ് ചികിത്സയിലുള്ളത്. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 236 ആയി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.