• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, January 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അന്തർ സംസ്ഥാന തൊഴിലാളി വിവരശേഖരണത്തിന് പോർട്ടൽ തയാർ

by Web Desk 04 - News Kerala 24
May 12, 2022 : 5:13 pm
0
A A
0
അന്തർ സംസ്ഥാന തൊഴിലാളി വിവരശേഖരണത്തിന് പോർട്ടൽ തയാർ

കോട്ടയം: അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനുള്ള തൊഴിൽ വകുപ്പിന്‍റെ വെബ് പോർട്ടൽ തയാർ. ഇതിന്‍റെ തുടർച്ചയായി മൊബൈൽ ആപ്പും പുറത്തിറക്കും.അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യാനുകൂല്യങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് ആവിഷ്കരിച്ച ‘ആവാസ്’ പദ്ധതിയുടെ ഭാഗമായാണ് വെബ് പോർട്ടൽ സജ്ജമാക്കിയത്. കരാറുകാർ, തൊഴിലുടമ എന്നിവർക്കൊപ്പം തൊഴിലാളികൾക്കും സ്വന്തംനിലയിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന വിധമാണ് അതിഥി വെബ്പോർട്ടൽ. ഇതിന്‍റെ ഉദ്ഘാടനം ജൂണിൽ നടക്കും. പിന്നാലെ മൊബൈൽ ആപ് പുറത്തിറക്കും.തൊഴിലാളികൾക്കെല്ലാം സ്മാർട്ട് ഫോൺ ഉള്ളതിനാൽ അതിവേഗം വിവരശേഖരണം ലക്ഷ്യമിട്ടാണ് കേരള അതിഥി മൊബൈൽ ആപ്പിന് രൂപംനൽകുന്നത്. ഇതിന്‍റെ നടപടികൾ അന്തിമഘട്ടത്തിലാണ്.

തൊഴിലാളികൾക്കുള്ള വിവിധ അറിയിപ്പുകളും വിവരങ്ങളും വിവിധ ഭാഷകളിൽ വിഡിയോ സന്ദേശങ്ങളായി ഇതിലൂടെ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.നേരത്തേ, ചികിത്സ ആനുകൂല്യങ്ങൾക്കൊപ്പം സംസ്ഥാനത്തുള്ള തൊഴിലാളികളുടെ വിവരശേഖരണം കൂടി ലക്ഷ്യമിട്ടായിരുന്നു തൊഴിൽ വകുപ്പ് ‘ആവാസ്’ പദ്ധതിക്ക് തുടക്കമിട്ടത്. തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയെങ്കിലും പിന്നീട് രജിസ്ട്രേഷൻ സജീവമായി. 5,26,190 തൊഴിലാളികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഇവർക്ക് ആവാസ് കാർഡും ലഭ്യമാക്കിയിരുന്നു. എന്നാൽ, കോവിഡ് കാലത്ത് രജിസ്ട്രേഷൻ നേടിയവരിൽ വലിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങി. പലരും മടങ്ങിവന്നിട്ടില്ല. പുതുതായി നിരവധിപേർ എത്തുകയും ചെയ്തു. ഇതോടെ കണക്കുകൾ മാറിമറിഞ്ഞു. നിലവിൽ തൊഴിലാളികളെത്രയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് പോർട്ടലും മൊബൈൽ ആപ്പും ഒരുക്കി കൃത്യമായ വിവരശേഖരണത്തിനുള്ള നടപടി ആരംഭിച്ചത്.

മൊബൈൽ ആപ്പുകൂടി പുറത്തിറക്കിയശേഷം നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരടക്കം മുഴുവൻ പേരും ഇത് ഉപയോഗിച്ച് വിവരങ്ങൾ നൽകണമെന്ന് നിർദേശിക്കാനാണ് തീരുമാനം. ആവാസ് കാർഡിന് ബയോമെട്രിക് വിവരങ്ങളും നിർബന്ധമാണ്. നേരത്തേ ക്യാമ്പ് നടത്തി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ഇതിനുപകരം ആപ്പിൽ അറിയിപ്പ് നൽകുന്ന ദിവസം തൊഴിലാളികൾ അതത് ജില്ലകളിലെ ഫെസിലിറ്റേഷൻ സെന്‍ററുകൾ എത്തി ബയോമെട്രിക് വിവരങ്ങൾ നൽകുന്ന തരത്തിലുള്ള സംവിധാനമാണ് ആലോചനയിൽ.നിലവിൽ ഏറ്റവും കൂടുതൽ ആവാസ് കാർഡ് വാങ്ങിയത് എറണാകുളം ജില്ലയിലാണ്. 1,15,892 പേർ. കുറവ് വയനാട്ടിലും. 12,007 പേർ. കാർഡുള്ളവർക്ക് ഗവ. മെഡിക്കൽ കോളജുകളുൾപ്പെടെയുള്ള ആശുപത്രികളിൽ കാൽലക്ഷം രൂപയുടെ സൗജന്യ ചികിത്സയും രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ട ജില്ല സ്റ്റേഡിയം തകർന്നു

Next Post

മിനിമം ചാർജ് 8 തന്നെ; ബസ്ചാർജ് വർധനയ്ക്ക് ഡബിൾ ബെല്ലടിക്കാതെ അനന്തപുരി ബസ് ഉടമ

Related Posts

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
Next Post
മിനിമം ചാർജ് 8 തന്നെ; ബസ്ചാർജ് വർധനയ്ക്ക് ഡബിൾ ബെല്ലടിക്കാതെ അനന്തപുരി ബസ് ഉടമ

മിനിമം ചാർജ് 8 തന്നെ; ബസ്ചാർജ് വർധനയ്ക്ക് ഡബിൾ ബെല്ലടിക്കാതെ അനന്തപുരി ബസ് ഉടമ

ഇരുപതിലധികം നായകളോടൊപ്പം ഫ്ലാറ്റിൽ കഴിഞ്ഞ കുഞ്ഞിനെ മോചിപ്പിച്ചു ;  രക്ഷിതാക്കൾക്കെതിരെ കേസ്

ഇരുപതിലധികം നായകളോടൊപ്പം ഫ്ലാറ്റിൽ കഴിഞ്ഞ കുഞ്ഞിനെ മോചിപ്പിച്ചു ; രക്ഷിതാക്കൾക്കെതിരെ കേസ്

എൽഡിഎഫിന് സെഞ്ച്വറി നൽകി തൃക്കാക്കര പറ്റിയ അബദ്ധം തിരുത്തും: പിണറായി

എൽഡിഎഫിന് സെഞ്ച്വറി നൽകി തൃക്കാക്കര പറ്റിയ അബദ്ധം തിരുത്തും: പിണറായി

വേദിയിൽ പെൺകുട്ടികളെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്‌ത തിരുത്തണം: ഡിവൈഎഫ്ഐ

വേദിയിൽ പെൺകുട്ടികളെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്‌ത തിരുത്തണം: ഡിവൈഎഫ്ഐ

പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം; സമസ്ത നേതാവിനെതിരെ കേസ്

പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം; സമസ്ത നേതാവിനെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In