• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പത്തനംതിട്ട ജില്ല സ്റ്റേഡിയം തകർന്നു

by Web Desk 04 - News Kerala 24
May 12, 2022 : 4:40 pm
in Kerala, News
Reading Time: 1 min read
0
A A
0
പത്തനംതിട്ട ജില്ല സ്റ്റേഡിയം തകർന്നു

പത്തനംതിട്ട: കായിക പരിപാടികൾക്ക് ഉപയോഗിക്കാൻ പറ്റാത്ത വിധം ജില്ല സ്റ്റേഡിയം കുളമായി. കഴിഞ്ഞ രണ്ട് മാസമായി ഇവിടം വിവിധ പരിപാടികളുടെ വേദിയായി മാറിയതോടെ സ്റ്റേഡിയം നാശോന്മുഖമായ അവസ്ഥയിലാണ്. എം.ജി യൂനിവേഴ്സിറ്റി കലോത്സവം കഴിഞ്ഞപ്പോൾ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ വേദിയായി മാറി.

ബുധനാഴ്ച മുതൽ സർക്കാറിന്‍റെ ഒന്നാം വാർഷിക ഭാഗമായുള്ള എന്‍റെ കേരളം പ്രദർശന വിപണന മേളയും കൂടി ആരംഭിച്ചതോടെ നിശ്ശേഷം തകർന്ന നിലയിലാണ്. 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് സ്റ്റാളുകളും കലാവേദികളും ഭക്ഷണശാലകളും അടക്കം വിന്യസിക്കപ്പെട്ടിരിക്കുന്നത്. സർക്കാറിന്‍റെ വിവിധ വകുപ്പുകളുടെയും മറ്റും വാഹനങ്ങളും പരിസരമാകെ നിറഞ്ഞിട്ടുണ്ട്. കായികതാരങ്ങൾക്ക് കാലുകുത്താൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. നേരത്തേ നടന്ന പരിപാടികൾക്ക് പന്തൽ നിർമിക്കാൻ എടുത്ത കുഴികളും വാഹനങ്ങൾ കയറി ഇറങ്ങിയുമാണ് കൂടുതലും നശിച്ചത്. മഴകൂടി പെയ്യുന്നതോടെ ചളിയും നിറഞ്ഞു. സ്റ്റേഡിയം തകർന്നതോടെ കായികതാരങ്ങൾക്ക് പരിശീലനം നടത്താൻ പോലും പറ്റാതെയായി.

പ്രഭാത സഞ്ചാരം നടത്താൻ പോലും ആരും എത്തുന്നില്ല. നിരവധി പേരാണ് രാവിലെയും വൈകീട്ടുമായി സ്റ്റേഡിയത്തിൽ വ്യായാമത്തിന് എത്തിയിരുന്നത്. കുട്ടികളുടെ അവധിക്കാല പരിശീലന പരിപാടികൾ പോലും ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യു.ഡി.എഫും സ്റ്റേഡിയം സംരക്ഷണ സമിതിയും പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. നഗരസഭ കൗൺസിൽ അനുമതി ഇല്ലാതെയാണ് വിവിധ പരിപാടികൾക്ക് നൽകിയതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു. നിലവിൽ കായികേതര പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുനൽകരുതെന്ന് മുനിസിപ്പൽ കമ്മിറ്റിയുടെ റൂളിൽ ഇല്ലെന്ന് നഗരസഭ ചെയർമാൻ അഡ്വ. സക്കീർഹുസൈൻ പറയുന്നു. സർക്കാർ തലത്തിലുള്ള പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുകൊടുക്കേണ്ടിയും വരും. കിഫ്ബി പദ്ധതിയിൽ സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ കായികേതര പ്രവർത്തനങ്ങൾ സ്റ്റേഡിയത്തിൽനിന്ന് പൂർണമായും ഒഴിവാക്കാനാകുമെന്നാണ് ചെയർമാൻ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസ്: അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ്

Next Post

അന്തർ സംസ്ഥാന തൊഴിലാളി വിവരശേഖരണത്തിന് പോർട്ടൽ തയാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അന്തർ സംസ്ഥാന തൊഴിലാളി വിവരശേഖരണത്തിന് പോർട്ടൽ തയാർ

അന്തർ സംസ്ഥാന തൊഴിലാളി വിവരശേഖരണത്തിന് പോർട്ടൽ തയാർ

മിനിമം ചാർജ് 8 തന്നെ; ബസ്ചാർജ് വർധനയ്ക്ക് ഡബിൾ ബെല്ലടിക്കാതെ അനന്തപുരി ബസ് ഉടമ

മിനിമം ചാർജ് 8 തന്നെ; ബസ്ചാർജ് വർധനയ്ക്ക് ഡബിൾ ബെല്ലടിക്കാതെ അനന്തപുരി ബസ് ഉടമ

ഇരുപതിലധികം നായകളോടൊപ്പം ഫ്ലാറ്റിൽ കഴിഞ്ഞ കുഞ്ഞിനെ മോചിപ്പിച്ചു ;  രക്ഷിതാക്കൾക്കെതിരെ കേസ്

ഇരുപതിലധികം നായകളോടൊപ്പം ഫ്ലാറ്റിൽ കഴിഞ്ഞ കുഞ്ഞിനെ മോചിപ്പിച്ചു ; രക്ഷിതാക്കൾക്കെതിരെ കേസ്

എൽഡിഎഫിന് സെഞ്ച്വറി നൽകി തൃക്കാക്കര പറ്റിയ അബദ്ധം തിരുത്തും: പിണറായി

എൽഡിഎഫിന് സെഞ്ച്വറി നൽകി തൃക്കാക്കര പറ്റിയ അബദ്ധം തിരുത്തും: പിണറായി

വേദിയിൽ പെൺകുട്ടികളെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്‌ത തിരുത്തണം: ഡിവൈഎഫ്ഐ

വേദിയിൽ പെൺകുട്ടികളെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്‌ത തിരുത്തണം: ഡിവൈഎഫ്ഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021