തൊട്ടിൽപ്പാലം : പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറ്റ്യാടി ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവിൽ വെച്ച് തീപിടിച്ചത്. കൂരാച്ചുണ്ട് നിന്ന് വെളളമുണ്ടയ്ക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. 24 ആളുകൾ ഉണ്ടായിരുന്നു. മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഇറങ്ങി, പെട്ടെന്ന് ആളുകളെ മാറ്റിയതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. കുറ്റ്യാടി കുമ്പളത്തെ പി.കെ സുബൈറിന്റെ ഉടമസ്ഥതയിലുള്ള ട്രാവലറിനാണ് തീപിടിച്ചത്. തീ പിടുത്തത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു.



















