സോഷ്യൽ മീഡിയയിലെ പ്രിയതാരമാണ് അനു കെ. അനിയൻ. കരിക്ക് യൂടൂബ് ചാനലിലൂടെ ശ്രദ്ധനേടിയ താരം ഏതാനും ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടു. അടുത്തിടെ ഇറങ്ങിയ ‘കലക്കാച്ചി’ എന്ന കരിക്ക് സീരിസിലെ അനുവിന്റെ അഭിനയം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വെബ് സീരിസാണ് ശ്രദ്ധനേടുന്നത്. കരിക്ക് ഫ്ളിക്ക് ചാനലിന്റെ വെബ് സീരിസിന്റെ പേര് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്നാണ്. സിദ്ധാര്‍ത്ഥ് കെ.ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ വെബ് സീരിസ് സിനിമാ മോഹവുമായി നടക്കുന്ന സെബാസ്റ്റിയന് എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആരാധകരെയാണ് സീരിസ് സ്വന്തമാക്കിയത്.
കരിക്കിലെ മറ്റ് താരങ്ങളായ കിരണ്‍, അര്ജുന് രത്തന്‍ എന്നിവരും വെബ് സീരിസിലെത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നിഖില്‍ പ്രസാദ്, കഥ, സ്ക്രീന്‍ പ്ലേ- ആദിത്യന് ചന്ദ്രശേഖര്‍, എഡിറ്റര്‍- പിന്റോ വര്‍ക്കി, സംഗീതം- വിഷ്ണു വര്‍മ, സൗണ്ട് ഡിസൈന്‍- ജിഷ്ണു റാം, ആര്‍ട്ട് ടീം- അജയ് കൃഷ്ണന്, അനെക്സ് നെല്ലിക്കല്‍, ഡയറക്ഷന്‍ ടീം-മുഹമ്മദ് ജസീം, സച്ചിന് രാജു, അദ്വൈത്ത് എം.ആര്, വി.എഫ്.എക്സ്- ബിനോയ് ജോണ്‍.