കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിനെ കുടുക്കിയതു മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലോബിയാണെന്ന പ്രതിയുടെ ബന്ധുക്കളുടെ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി.
നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിൽ വിജയ്ബാബു എത്തിയതിനു ശേഷം മലയാള സിനിമ രംഗത്തു വലിയ സ്വാധീനമുള്ള നടനു വിജയ്ബാബുവിനോടു വ്യക്തിവിരോധമുണ്ടെന്ന ആരോപണമാണു പ്രതിയുടെ ബന്ധുക്കൾ ഉയർത്തുന്നത്. എന്നാൽ പീഡനക്കേസ് പരാതിയിൽ സിനിമാരംഗത്തെ ലോബിക്കുള്ള പങ്കിനെപ്പറ്റി വ്യക്തമായ തെളിവോ മൊഴിയോ നൽകാൻ വിജയ്ബാബുവിനോ ബന്ധുക്കൾക്കോ കഴിഞ്ഞിട്ടില്ല.












