• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കുത്തബ് മിനാറിൽ ഖനനം നടത്തില്ല; വാർത്ത തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി

by Web Desk 04 - News Kerala 24
May 23, 2022 : 7:00 am
in India, News
Reading Time: 1 min read
0
A A
0
കുത്തബ് മിനാറിൽ ഖനനം നടത്തില്ല; വാർത്ത തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി

ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പരിസരത്ത് ‌‌‌ഖനനം നടത്തുമെന്ന വാർത്ത തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി.കിഷൻ റെഡ്ഡി. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ത്രമന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മസ്ജിദിൽനിന്നു കുത്തബ് മിനാറിന് തെക്ക് 15 മീറ്റർ അകലെ ഖനനം നടത്താമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഖനനം നടത്തി സാംസ്കാരിക മന്ത്രാലയത്തിന് റിപ്പോർട്ട് നൽകണമെന്നുമായിരുന്നു വാർത്ത.ശനിയാഴ്ച, സാംസ്കാരിക സെക്രട്ടറി ഗോവിന്ദ് മോഹൻ സ്മാരകം സന്ദർശിച്ച ശേഷം കുത്ത‌ബ് മിനാർ നിർമിച്ചത് കുത്തബ്ദ്ദീൻ ഐബക്കാണോ ചന്ദ്രഗുപ്ത വിക്രമാദിത്യയാണോ എന്ന് പരിശോധിക്കാൻ ഖനനം നടത്താൻ എഎസ്ഐയോട് ഉത്തരവിട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ നൽകിയ ഹർജിയിൽ അടുത്ത നിർദേശം ഉണ്ടാകുന്നതുവരെ കുത്തബ് മിനാർ സമുച്ചയത്തിൽനിന്നു രണ്ടു ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യരുതെന്ന് ഡൽഹി കോടതി കഴിഞ്ഞ മാസം എഎസ്‌ഐയോട് നിർദേശിച്ചിരുന്നു. മുഹമ്മദ് ഗോറിയുടെ സൈന്യത്തിലെ ജനറലായിരുന്ന കുത്തബ്ദ്ദീൻ ഐബക്കും ഖുവാത്ത്-ഉൽ-ഇസ്‌ലാമും ചേർന്ന് 27 ക്ഷേത്രങ്ങൾ തകർത്താണ് മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ടായിരുന്നു ഹർജി.പണ്ടു മുതലേ ഇവിടെ രണ്ട് ഗണേശ വിഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നും അവ കേവലം പുരാവസ്തുക്കൾ എന്ന നിലയിൽ ദേശീയ മ്യൂസിയങ്ങളിലൊന്നിലേക്ക് എഎസ്‌ഐ മാറ്റാൻ സാധ്യതയുണ്ടെന്ന് താൻ കരുതുന്നതായും ജെയിൻ കോടതിയെ അറിയിച്ചിരുന്നു. ഇതിലായിരുന്നു കോടതിയുടെ ഇടപെടൽ.കുത്തബ് മിനാറിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ പുനഃസ്ഥാപിക്കണമെന്നും സ്ഥലത്ത് പ്രാർഥിക്കാനുള്ള അവകാശം വേണമെന്നും ആവശ്യപ്പെട്ട് വിഷ്ണു ശങ്കർ ജെയിൻ എന്നയാളും ഡൽഹിയിലെ സാകേത് കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് മേയ് 24ന് പരിഗണിക്കും. വിഷയത്തിൽ പ്രതികരണം അറിയിക്കാൻ കേന്ദ്രത്തോടും എഎസ്‌ഐയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കുത്തബ് മിനാർ സമുച്ചയത്തിന് മുന്നിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുകയും അതിനെ ‘വിഷ്ണു സ്തംഭം’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു പ്രതിഷേധിച്ചവരെ ഈ മാസം ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്ത് ഗതാഗതം തടസ്സപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്.അടുത്തിടെ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വക്താവ് വിനോദ് ബൻസാലും കുത്തബ് മിനാർ യഥാർഥത്തിൽ ‘വിഷ്ണു സ്തംഭം’ ആണെന്ന് അവകാശപ്പെട്ടു. 27 ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്ത് ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് സ്മാരകം നിർമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്നു മുതൽ മഴ കുറഞ്ഞേക്കും

Next Post

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 40 പേർക്ക് പരുക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 40 പേർക്ക് പരുക്ക്

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 40 പേർക്ക് പരുക്ക്

40 മണിക്കൂറില്‍ പ്രധാനമന്ത്രിക്ക് 23 പരിപാടികള്‍ ;  ജപ്പാന്‍ സന്ദര്‍ശനം തിരക്കേറിയതും, പ്രധാനപ്പെട്ടതും

40 മണിക്കൂറില്‍ പ്രധാനമന്ത്രിക്ക് 23 പരിപാടികള്‍ ; ജപ്പാന്‍ സന്ദര്‍ശനം തിരക്കേറിയതും, പ്രധാനപ്പെട്ടതും

രണ്ടു വർഷമായി പരീക്ഷയില്ല : കരസേനയിൽ ജവാൻ, ക്ലാർക്ക് നിയമനത്തിൽ അനിശ്ചിതത്വം

രണ്ടു വർഷമായി പരീക്ഷയില്ല : കരസേനയിൽ ജവാൻ, ക്ലാർക്ക് നിയമനത്തിൽ അനിശ്ചിതത്വം

നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിനെ കണ്ടെത്താൻ എംബസിയുടെ സഹായം തേടി

ബലാത്സംഗക്കേസ്; വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; റെഡ് കോർണർ നോട്ടീസിറക്കാൻ പൊലീസ്

പോലീസുകാരന്‍റെ വ്യാജ അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പണം തട്ടാൻ ശ്രമം

പോലീസുകാരന്‍റെ വ്യാജ അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പണം തട്ടാൻ ശ്രമം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021