തിരുവനന്തപുരം: ബിഎഎംഎസ് വിദ്യാർഥി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് ശിക്ഷ വിധിച്ചത് സർക്കാരിന്റെ വിജയമെന്ന് എ.എ.റഹീം എംപി. ‘പ്രതിയെ ജോലിയിൽനിന്നും പിരിച്ചുവിട്ട് അസാധാരണവും ശക്തവുമായ നടപടി പ്രാഥമിക ഘട്ടത്തിൽ തന്നെ സർക്കാർ ആരംഭിച്ചു.പ്രോസിക്യൂട്ടറെ നിയമിച്ചു. സമയബന്ധിതമായി കുറ്റപത്രം നൽകി. പഴുതടച്ച നീക്കത്തിലൂടെ അതിവേഗം പരമാവധി ശിക്ഷ ഉറപ്പാക്കി സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.–സമൂഹമാധ്യമത്തിൽ റഹീം കുറിച്ചു.