• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നടി ആക്രമിക്കപ്പെട്ട കേസ് ; അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിൽ തിരക്കിട്ട നീക്കം നടക്കുന്നെന്ന് കെ സുധാകരൻ

by Web Desk 01 - News Kerala 24
May 24, 2022 : 6:02 pm
in Kerala, News
Reading Time: 1 min read
0
A A
0
നടി ആക്രമിക്കപ്പെട്ട കേസ് ; അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിൽ തിരക്കിട്ട നീക്കം നടക്കുന്നെന്ന് കെ സുധാകരൻ

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിൽ തിരക്കിട്ട നീക്കം നടക്കുന്നു. വേട്ടക്കാരനൊപ്പം ചേർന്ന് ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. കൂടാതെ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകൾ എന്ന ഇ.പിയുടെ സംശയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതി ആരുടെ ആളാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം ഇ.പിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് ചോദിച്ചു. തെളിവിന്റെ അടിസ്ഥാനത്തിലാകാം നടി ഹർജി നൽകിയതെന്നും ഇത്തരം കേസുകളിൽ ഇ.പി വൃത്തികെട്ട ഇടപെടലുകൾ നടത്തരുതെന്നേ പറയാനുള്ളൂവെന്നും വി.ഡി സതീശൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്ത് വൃത്തികേടും പ്രചരിപ്പിക്കാന്‍ മടിയില്ലാത്തവരാണ് യുഡിഎഫ്. അവരെ പോലെ ഇരയെ വേട്ടയാടുന്നവരല്ല ഇടതുപക്ഷമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്ന അപവാദം പ്രചരിപ്പിക്കുന്നതിനാണ് നടി ഹൈക്കോടതിയെ സമീപിച്ചതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരിന്തല്‍മണ്ണയില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ പക്കൽ കൊടുത്തയച്ചത് ഒരു കിലോയോളം സ്വർണ്ണം ; പ്രതിയുടെ മൊഴി പുറത്ത്

Next Post

നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ്; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ടെന്നും എം എം മണി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ്; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ടെന്നും എം എം മണി

നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ്; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ടെന്നും എം എം മണി

‘വലിയ സ്വാധീനമുള്ള നടനു വ്യക്തിവിരോധം; വിജയ്ബാബുവിനെ കുടുക്കിയത് ലോബി’

വിജയ് ബാബുവിനെതിരെ റെഡ്കോർണർ നോട്ടിസിന് നടപടി; ശുപാര്‍ശ സിബിഐക്ക് കൈമാറി

യോഗിക്കെതിരെ പോസ്റ്റിട്ടു ; കൗമാരക്കാരന് 15 ദിവസം ഗോശാല വൃത്തിയാക്കൽ ശിക്ഷ

യോഗിക്കെതിരെ പോസ്റ്റിട്ടു ; കൗമാരക്കാരന് 15 ദിവസം ഗോശാല വൃത്തിയാക്കൽ ശിക്ഷ

പമ്പ് കാലിയാകുന്നു ; പെട്രോൾ വാങ്ങാൻ 500 ദശലക്ഷം ഡോളർ ഇന്ത്യയോട് ചോദിച്ച് ശ്രീലങ്ക

പമ്പ് കാലിയാകുന്നു ; പെട്രോൾ വാങ്ങാൻ 500 ദശലക്ഷം ഡോളർ ഇന്ത്യയോട് ചോദിച്ച് ശ്രീലങ്ക

അതിജീവിതയ്ക്കൊപ്പം ; ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാട് വ്യക്തമായി: മുഖ്യമന്ത്രി

അതിജീവിതയ്ക്കൊപ്പം ; ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാട് വ്യക്തമായി: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021