കോട്ടയം : മറ്റക്കര പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. പാദുവ സ്വദേശിനി ശാന്തയാണ് വെട്ടേറ്റ് മരിച്ചത്. 65 വയസ്സായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. മകൾ രാജേശ്വരിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ഇവർക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ അമ്മയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.