തിരുവനന്തപുരം : കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികൾ ഉണ്ടാകുമ്പോഴും ചിലർ അതിനെ എതിർക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയപാത ഉദ്ഘാടനം, ഗെയ്‌ൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്ക് എതിർപ്പുണ്ടായിരുന്നു. എതിർത്തവർ പിന്നീട് പദ്ധതിക്കൊപ്പം നിന്നു. വൻകിട പദ്ധതികൾ ലക്ഷ്യമിട്ടാൽ അത് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകാറുണ്ട്. സമയോചിതമായി പദ്ധതികൾ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കെ എ എസ് ശമ്പളം ഉദ്യോഗസ്ഥരുടെ കഴിവ് കാരണമെന്ന് പുതുക്കി നിശ്ചയിച്ചത്. എതിര്‍പ്പുകളെ മറികടക്കാനാവുമെന്നും ഇവിടെ ഒന്നും നടക്കില്ല എന്നതുമാറി പലതും നടക്കുമെന്ന നിലയായെന്നും മുഖ്യമന്ത്രി പറഞ്ഞു.