• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യക്ക് ആശ്വാസം; ഇന്തൊനീഷ്യയിൽ നിന്ന് 2 ലക്ഷം ടൺ പാമോയിൽ

by Web Desk 04 - News Kerala 24
May 26, 2022 : 1:12 pm
in News, World
Reading Time: 1 min read
0
A A
0
ഇന്ത്യക്ക് ആശ്വാസം; ഇന്തൊനീഷ്യയിൽ നിന്ന് 2 ലക്ഷം ടൺ പാമോയിൽ

കൊച്ചി : ഇന്തൊനീഷ്യയിൽ നിന്ന് രണ്ടു ലക്ഷം ടൺ പാമോയിൽ ഇന്ത്യയിലേക്ക്. പാമോയിൽ കയറ്റുമതിക്ക് ഇന്തൊനീഷ്യ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച ശേഷം അവിടെ നിന്ന് ആദ്യമാണ് ഇന്ത്യയിലേക്കു ചരക്കെത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ എത്തുന്ന പാമോയിൽ ചില്ലറ വിൽപന ശാലകളിലെത്താൻ ജൂൺ 15 വരെ കാത്തിരിക്കണം. ഇന്തൊനീഷ്യയിൽ നിന്നുള്ള ഇറക്കുമതി പുനരാരംഭിക്കുന്നത് ഇന്ത്യൻ വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റം പിടിച്ചുനിർത്താനും ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിൽ ഒരളവുവരെ കുറവു വരുത്താനും സഹായകമാകുമെന്നു കരുതുന്നു.

ഇന്തൊനീഷ്യ ഏപ്രിൽ 28ന് ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം പിൻവലിച്ചതു രണ്ടു ദിവസം മുൻപു മാത്രമാണ്. അവിടത്തെ ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണു നിരോധനം എന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഒരു മാസം പിന്നിടുന്നതിനു മുൻപ് അവിടത്തെ സംഭരണശാലകൾ നിറഞ്ഞതാണു നിരോധനം പിൻവലിക്കാൻ പ്രധാന കാരണം. കയറ്റുമതി വരുമാനത്തിലുണ്ടായ അതിഭീമമായ ഇടിവും നിരോധനം മതിയാക്കാൻ കാരണമാണ്. ഇന്തൊനീഷ്യ കയറ്റുമതി നിരോധിച്ചതോടെ മലേഷ്യ, തായ്‌ലൻഡ് എന്നിവയെയാണ് ഇന്ത്യ ആശ്രയിച്ചത്. എന്നാൽ അവിടെ നിന്നുള്ള ഇറക്കുമതി നാമമാത്രമായിരുന്നു. അതാകട്ടെ ഇന്ത്യൻ വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വിലയിടിവിനു സഹായകമായതുമില്ല.

അതിനിടെ, രാജ്യാന്തര വിപണിയിൽ എല്ലാ ഇനം ഭക്ഷ്യ എണ്ണകളുടെയും വിലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ വിലയിടിവു മൂലം ഇന്ത്യയിൽ അതിന്റെ നേട്ടം അനുഭവപ്പെടാത്തതാണ്. ഇന്തൊനീഷ്യയിൽ നിന്നുള്ള പാമോയിൽ എത്തുന്നതോടെ ഭക്ഷ്യ എണ്ണകൾക്കു വില കുറയുമെന്നാണു വ്യാപാരികളുടെ അഭിപ്രായം. പോരെങ്കിൽ റഷ്യയിൽ നിന്നും അർജന്റീനയിൽ നിന്നും സൂര്യകാന്തി എണ്ണ കൂടിയ അളവിൽ എത്താൻ ആരംഭിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. റഷ്യ – യുക്രെയ്‌ൻ യുദ്ധത്തെ തുടർന്നാണു സൂര്യകാന്തി എണ്ണ ഇറക്കുമതിയിൽ ഇടിവുണ്ടായത്. ഇന്ത്യയിലെ ഭക്ഷ്യ എണ്ണ വിപണിയിൽ പാമോയിലിനു 40% വിഹിതമുണ്ട്. വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ, കടുകെണ്ണ, തവിടെണ്ണ തുടങ്ങിയവയുടേതാണു ബാക്കി വിഹിതം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ: വിശദീകരണ ക്യാംപെയ്ൻ 30 മുതൽ

Next Post

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്ക് 30 കോടി രൂപ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്ക് 30 കോടി രൂപ

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്ക് 30 കോടി രൂപ

മന്ത്രിമാർ മാപ്പ് പറയണം; പരാതിയിലെ ദുരൂഹത എന്ത്?: കോടിയേരിയോട് സതീശൻ

മന്ത്രിമാർ മാപ്പ് പറയണം; പരാതിയിലെ ദുരൂഹത എന്ത്?: കോടിയേരിയോട് സതീശൻ

നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം വിചാരണ കോടതി തള്ളി

നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം വിചാരണ കോടതി തള്ളി

ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

നടിയും മോഡലുമായ ബിദിഷ മരിച്ചനിലയില്‍

നടിയും മോഡലുമായ ബിദിഷ മരിച്ചനിലയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021