തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പു നടക്കുന്ന മേയ് 31ന് രാവിലെ 7 മുതൽ വൈകിട്ട് ആറു വരെ എക്സിറ്റ് പോൾ നടത്തുന്നതും എക്സിറ്റ് പോൾ ഫലങ്ങൾ മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി ചീഫ് ഇലക്ട്രൽ ഓഫിസർ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മീഡിയയിൽ മേയ് 29ന് വൈകിട്ട് ആറു മുതൽ 31ന് വൈകിട്ട് ആറു വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചു.