ആലപ്പുഴ: ആറാട്ടുപുഴയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കണ്ണമ്പലിഭാഗം കൊല്ലശ്ശേരിൽ മുഹമ്മദ് ഹനീഫ, കായംകുളം കണ്ണമ്പള്ളിഭാഗം വൈക്കത്ത് പടിറ്റത്തിൽ അബ്ദുൽ സലാം എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. ഹനീഫ സംഭവസ്ഥലത്തും, സലാം ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിലും ആണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി കാറും ഓടിച്ചിരുന്ന ആളെയും കസ്റ്റഡിയിലെടുത്തു.