കോഴിക്കോട് : കാട്ടുപന്നികളെ വെടിവയ്ക്കാനുളള കേരളാ സർക്കാരിന്റെ അനുമതിയിൽ മനേക ഗാന്ധിയുടെ വിമർശനത്തിനെതിരെ വനംമന്ത്രി എകെ ശശീന്ദ്രൻ. വസ്തുത മനസിലാകാതെയാണ് മനേക ഗാന്ധിയുടെ പ്രതികരണമെന്ന് ശശീന്ദ്രൻ വിമർശിച്ചു. സംസ്ഥാനത്തിന്റെ അവസ്ഥ മനേകയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിയമം 11ബി പ്രകാരം സംസ്ഥാനത്തിന് നടപടിക്ക് അധികാരമുണ്ട്. വന്യ മൃഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർക്കാണുള്ളത്. ഗ്രാമ പഞ്ചായത്ത് തലവൻമാർക്ക് അത് ഡെലിഗേറ്റ് ചെയ്തുവെന്നത് മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുളളത്. മേനകാ ഗാന്ധി വസ്തുതകൾ മനസിലാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.