തിരുവനന്തപുരം: ആർഡിഒ കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി.കലക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണത്തിനു പുറമെ വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാനില്ല. ആർഡിഒയാണ് ഇക്കാര്യം കണ്ടെത്തിയത്. കലക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.