• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിജയ് ബാബുവിനെ കാത്തിരുന്ന് പോലീസ് ; മുൻകൂർ ജ്യാമ ഹർജി ഇന്ന് പരി​ഗണിച്ചേക്കും

by Web Desk 06 - News Kerala 24
May 31, 2022 : 7:07 am
in Kerala, News
Reading Time: 1 min read
0
A A
0
ബലാത്സം​ഗക്കേസ് : ചാറ്റും ഫോട്ടോകളും കോടതിക്ക് നൽകി ; ഉഭയസമ്മത പ്രകാരമായിരുന്നു ലൈം​ഗികബന്ധമെന്നും വിജയ്ബാബു

കൊച്ചി/ ദുബായ് : പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി കോടതി ഇന്ന് പരി​ഗണിക്കും.  സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് നേരത്തെ കോടതി വാക്കാൽ പരാമർശിച്ചിരുന്നു. നിലവിൽ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയിൽ എത്തിച്ചേരും. വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ യാത്ര വിജയ് ബാബു മാറ്റുകയായിരുന്നു.

നിയമത്തിന്‍റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വിജയ് ബാബു നാട്ടിലെത്തുമെന്നാണ് കരുതിയിരുന്നത്. അതിന് ടിക്കറ്റുമെടുത്തിരുന്നു. ഇത് കോടതിയിൽ അഭിഭാഷകൻ ഹാജരാക്കുകയും ചെയ്തതാണ്. എന്നാൽ, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന്  ഇടക്കാല ഉത്തരവ് കിട്ടാത്തതിനാല്‍ വിജയ് ബാബു യാത്ര മാറ്റുകയായിരുന്നു. ഇതിനിടെ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് സാമ്പത്തിക സഹായം എത്തിച്ചു നല്‍കിയ യുവ നടിക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് എഡിജിപി കോടതിയില്‍ അറിയിച്ചിരുന്നു. പല കാര്യങ്ങളും മറച്ചുവച്ചാണ് വിജയ് ബാബു മുൻ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ബലാത്സംഗം ചെയ്ത നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയെന്നും ഇവരുടെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചു. ഇടക്കാല ഉത്തരവ് വേണമെന്ന് വിജയ് ബാബു ആവശ്യപ്പെട്ടെങ്കിലും ബാക്കി വാദം കോടതി  തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ഈ സാഹചര്യത്തിൽ വിജയ് ബാബു നാട്ടിലെത്തില്ലെന്ന് ഉറപ്പായിരുന്നു. ഇതിനിടെ  ഒളിവിലുള്ള വിജയ് ബാബുവിന് പണത്തിനായി വിദേശത്തേക്ക് ക്രെഡിറ്റ് കാർഡ് എത്തിച്ച് നൽകിയ യുവനടിക്കെതിരെ പൊലീസ് നടപടികള്‍ തുടങ്ങി. വൈകാതെ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. വിജയ് ബാബുവിന്‍റെ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നടിയാണ് ക്രെഡിറ്റ് കാ‍ർഡുകൾ കൈമാറിയത്.

ബലാത്സംഗ കേസ് എടുത്തതിന് പിന്നാലെ ദുബായിലേക്ക് ഒളിവിൽ പോയ വിജയ് ബാബുവിനായി രണ്ട് ക്രെഡിറ്റ് കാർഡുകൾ യുവനടിയുടെ നേതൃത്വത്തിൽ എത്തിച്ച് നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. വിജയ് ബാബുവിന്‍റെ സിനിമ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിലെ ചിലരുടെ സഹായവും നടിക്ക് ലഭിച്ചിട്ടുണ്ടെന്നും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ദുബായിൽ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കയ്യിലുള്ള പണം തീർന്നതിനെ തുടർന്ന് ക്രെഡിറ്റ് കാർഡുകൾ കൈമാറാൻ സുഹൃത്തായ യുവനടിയോട് ആവശ്യപ്പെടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൽഡിഎഫ് സെഞ്ച്വറിയടിക്കുമോ, യുഡിഎഫ് നിലനിർത്തുമോ ; തൃക്കാക്കര സജ്ജം, വിധിയെഴുത്ത് ഇന്ന്

Next Post

പഠിപ്പിച്ച അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; ശിക്ഷാ വിധി ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജാനകി ടീച്ചര്‍ കൊലക്കേസ് ; രണ്ട് പ്രതികൾ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു, ശിക്ഷ നാളെ

പഠിപ്പിച്ച അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; ശിക്ഷാ വിധി ഇന്ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; പരസ്യപ്രചാരണം നാളെ അവസാനിക്കും

തൃക്കാക്കര വിധിയെഴുതുന്നു ; പോളിംഗ് തുടങ്ങി, ബൂത്തുകളിൽ തിരക്ക്, മുന്നണികൾ പ്രതീക്ഷയിൽ

തൃക്കാക്കര ജനത അംഗീകരിക്കും ; വോട്ടിംഗ് ദിനത്തിൽ ശുഭപ്രതീക്ഷ പങ്കുവെച്ച് ഉമാ തോമസ്

തൃക്കാക്കര ജനത അംഗീകരിക്കും ; വോട്ടിംഗ് ദിനത്തിൽ ശുഭപ്രതീക്ഷ പങ്കുവെച്ച് ഉമാ തോമസ്

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ? ക്രൈംബ്രാഞ്ച് ഹർജി ഇന്ന് കോടതി പരിഗണനയിൽ

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

എൻഡോസൾഫാൻ ഇരകളുടെ മരണം സർക്കാർ സ്പോൺസേഡ് ; വിമർശനവുമായി കെ സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021