• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗൺമാൻ ലീവിൽ ; ലഖിംപുർഖേരി സംഭവത്തിലെ സാക്ഷിക്കുനേരെ വധശ്രമം

by Web Desk 04 - News Kerala 24
June 1, 2022 : 5:02 pm
in India, News
Reading Time: 1 min read
0
A A
0
ഗൺമാൻ ലീവിൽ ; ലഖിംപുർഖേരി സംഭവത്തിലെ സാക്ഷിക്കുനേരെ വധശ്രമം

ലഖിംപുർ: ലഖിംപുരിൽ വാഹനം ഓടിച്ചുകയറ്റി കർഷകരെ കൊന്ന സംഭവത്തിൽ സാക്ഷിക്കുനേരെ വധശ്രമം. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ദിൽബാഗ് സിങ്ങിനുനേരെയാണ് വധശ്രമം ഉണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനു ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി അജ‌യ് മിശ്ര ടേനിയുടെ മകൻ ആശിഷ് മിശ്ര എസ്‌യുവി ഓടിച്ചു കയറ്റി നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും മരിച്ച സംഭവത്തിന്റെ പ്രധാന സാക്ഷികളിൽ ഒരാളാണ് ദിൽബാഗ് സിങ്.

രാത്രി ഒൻപതരയ്ക്ക് സ്വന്തം എസ്‌യുവിയിൽ വീട്ടിലേക്കു വരുമ്പോൾ അലിഗഞ്ചിൽ വച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേർ ദിൽബാഗിന്റെ എസ്‌യുവിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ദിൽബാഗ് ഒറ്റയ്ക്കായിരുന്നു വാഹനത്തിൽ. ഇദ്ദേഹം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരുന്ന പൊലീസുകാരൻ ലീവ് എടുത്ത ദിവസമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. അക്രമികൾ ആദ്യം എസ്‌യുവിയുടെ ടയറിനുനേർക്കാണ് വെടിവച്ചത്. പിന്നീട് വാഹനത്തിന്റെ ഡോറും വിൻഡോയും തുറക്കാൻ ആവശ്യപ്പെട്ടെന്ന് ദിൽബാഗ് പറയുന്നു. വാഹനം തുറക്കാനും ശ്രമം നടത്തി. അതു പരാജയപ്പെട്ടപ്പോഴാണ് ഡ്രൈവറുടെ വശത്ത് രണ്ടു തവണ വെടിയുതിർത്തത്. സീറ്റ് മടക്കി നിലത്തു കിടന്നതുകൊണ്ടാണ് വെടിയേൽക്കാതെ ദിൽബാഗ് രക്ഷപ്പെട്ടത്. വാഹനത്തിന്റെ വിൻഡോകൾ കറുപ്പിച്ചിരുന്നതിനാൽ അക്രമികൾക്ക് ദിൽബാഗിനെ കാണാൻ സാധിച്ചില്ല. ‌‌

ഗൺമാന്റെ മകന് അസുഖമായതിനാലാണ് അദ്ദേഹം ലീവ് എടുത്തതെന്ന് ദിൽബാഗ് പറയുന്നു. ദിൽബാഗിന്റെ പരാതിയിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അരുൺകുമാർ സിങ് അറിയിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ഗൺമാന് ലീവ് അനുവദിക്കുന്നതിനു മുൻപ് പൊലീസിനെ വിവരം അറിയിക്കണമായിരുന്നുവെന്ന് അരുൺകുമാർ സിങ് വ്യക്തമാക്കി.ലഖിംപുരിലെ ശക്തനായ നേതാവായ അജയ് മിശ്രയുടെ മകന്‍ ഉൾപ്പെട്ട കേസായതിനാൽ സാക്ഷികൾക്ക് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി യുപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിചാരണ ഒഴിവാക്കാൻ ബൈജു പൗലോസിന്റെ ശ്രമമെന്ന് ദിലീപ്; ക്രൈംബ്രാഞ്ച് ഹര്‍ജി മാറ്റി

Next Post

കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം

കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം

മുംബൈയിൽ പോസിറ്റിവിറ്റി 6%  ; കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് ബിഎംസി

മുംബൈയിൽ പോസിറ്റിവിറ്റി 6% ; കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് ബിഎംസി

മെസേജ് തെറ്റിയാലും പേടിക്കണ്ട, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നു

മെസേജ് തെറ്റിയാലും പേടിക്കണ്ട, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നു

രാജ്യസഭ: കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്; ഹരിയാന എംഎൽഎമാർ റിസോർട്ടിലേക്ക്

രാജ്യസഭ: കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്; ഹരിയാന എംഎൽഎമാർ റിസോർട്ടിലേക്ക്

‘പാഠപുസ്തകങ്ങളില്‍ അക്രമികളെപ്പറ്റി ഏറെ; രാജാക്കന്മാരെക്കുറിച്ച് വളരെ കുറച്ചുമാത്രം’

‘പാഠപുസ്തകങ്ങളില്‍ അക്രമികളെപ്പറ്റി ഏറെ; രാജാക്കന്മാരെക്കുറിച്ച് വളരെ കുറച്ചുമാത്രം’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021