• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഹംഗറി അട്ടിമറിച്ചു ; ഇറ്റലി- ജര്‍മനി സമനില

by Web Desk 01 - News Kerala 24
June 5, 2022 : 12:02 pm
in News, Sports
Reading Time: 1 min read
0
A A
0
യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഹംഗറി അട്ടിമറിച്ചു ; ഇറ്റലി- ജര്‍മനി സമനില

റോം : യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനി- ഇറ്റലി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 70-ാം മിനിറ്റില്‍ ഇറ്റലി ഗോള്‍ നേടി. ലോറന്‍സോ പെല്ലെഗ്രനിയാണ് അസൂറികള്‍ക്കായി വല കുലുക്കിയത്. എന്നാല്‍ മൂന്ന് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷങ്ങള്‍ക്ക് ആയുസ്. ജോഷ്വാ കിമ്മിഷ് ജര്‍മനിക്കായി സമനില ഗോള്‍ നേടി. ഗ്രൂപ്പില്‍ ഹംഗറിയാണ് മുന്നില്‍.

ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് ഹംഗറി ഒന്നാമതെത്തിയത്. എതിരില്ലാത ഒരു ഗോളിനായിരുന്നു ഫിഫ റാങ്കിംഗില്‍ 40-ാം സ്ഥാനത്തുള്ള ഹംഗറിയുടെ ജയം. ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ ഡൊമിനിക് സോബോസ്‌ലായ് ആണ് നിര്‍ണായക ഗോള്‍ നേടിയത്. 66-ാം മിനിറ്റിലായിരുന്നു ഗോള്‍. ഹംഗറി അറുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ടിനെ തോല്‍പിക്കുന്നത്. യൂറോകപ്പിനിടെ കാണികള്‍ മോശമായി പെരുമാറിയതിനാല്‍ യുവേഫയുടെ ചട്ടമനുസരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് മാത്രമായിരുന്നു സ്റ്റേഡിയത്തില്‍ പ്രവേശനം.

ചൊവ്വാഴ്ച ജര്‍മനിക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. അന്നുതന്നെ ഇറ്റലി, ഹംഗറിയേയും നേരിടും. അതേസമയം തുര്‍ക്കി, ഫറവോ ദ്വീപിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. സെന്‍ഗിസ് ഉന്ദര്‍, ഹലീല്‍ ഡെര്‍വിസോഗ്ലു, സെര്‍ദാര്‍ ദര്‍സന്‍, മെരിഹ് ദെമിറാള്‍ എന്നിവരാണ് തുര്‍ക്കിയുടെ ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ മൊന്റനെഗ്രോ എതിരില്ലാത്ത രണ്ട് ഗോലിന് റൊമാനിയയെ മറികടന്നു.

കഴിഞ്ഞ ദിവസം നടന്ന പോര്‍ച്ചുഗല്‍- സ്‌പെയ്ന്‍ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ആല്‍വാരോ മൊറാട്ടയുടെ ഗോളിലാണ് സ്‌പെയിന്‍ ലീഡെടുത്തത്. റിക്കാര്‍ഡോ ഹോര്‍ട്ടോയെയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ സമനില കണ്ടെത്തി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സ്‌പെയിനിനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും പ്രതിരോധത്തില്‍ പെപ്പെയുടെ പ്രകടനം പോര്‍ച്ചുഗലിന്റെ രക്ഷക്കെത്തി. സമനിലയോടെ 2004നുശേഷം സ്‌പെയിനിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന മോശം റെക്കോര്‍ഡ് തിരുത്താനും പോര്‍ച്ചുഗലിനായില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യൻ പോലീസ് സർവീസിലെ ഭിന്നശേഷിക്കാരുടെ വിലക്ക് പുന: പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം

Next Post

​സ്വർണവ്യാപാരിയുടെ വീട്ടിലെ കവർച്ച ; രണ്ടര കിലോ സ്വർണവും 35 ലക്ഷം രൂപയും കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
​സ്വർണവ്യാപാരിയുടെ വീട്ടിലെ കവർച്ച ; രണ്ടര കിലോ സ്വർണവും 35 ലക്ഷം രൂപയും കണ്ടെത്തി

​സ്വർണവ്യാപാരിയുടെ വീട്ടിലെ കവർച്ച ; രണ്ടര കിലോ സ്വർണവും 35 ലക്ഷം രൂപയും കണ്ടെത്തി

ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു ; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു ; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു , 42 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു , 42 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

‘വിക്രം സൂപ്പര്‍’, കമല്‍ഹാസനെ വിളിച്ച് അഭിനന്ദിച്ച് രജനികാന്ത്

'വിക്രം സൂപ്പര്‍', കമല്‍ഹാസനെ വിളിച്ച് അഭിനന്ദിച്ച് രജനികാന്ത്

വിഴിഞ്ഞത്തെ സ്കൂളിലെ ഭക്ഷ്യവിഷബാധ; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം, സാമ്പിളുകൾ ശേഖരിച്ചു

വിഴിഞ്ഞത്തെ സ്കൂളിലെ ഭക്ഷ്യവിഷബാധ; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം, സാമ്പിളുകൾ ശേഖരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021