• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിഴിഞ്ഞത്തെ സ്കൂളിലെ ഭക്ഷ്യവിഷബാധ; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം, സാമ്പിളുകൾ ശേഖരിച്ചു

by Web Desk 04 - News Kerala 24
June 5, 2022 : 1:01 pm
in Kerala, News
Reading Time: 1 min read
0
A A
0
വിഴിഞ്ഞത്തെ സ്കൂളിലെ ഭക്ഷ്യവിഷബാധ; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം, സാമ്പിളുകൾ ശേഖരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കട എൽ.എം.എസ്.എൽ.പി സ്കൂളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ 26 കുട്ടികൾക്ക് ഛർദിയും വയറിളക്കവും വന്നതിനു പിന്നാലെ ഇന്നലെ അഞ്ച് കുട്ടികളെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതോടെ സ്കൂളിലെ സ്റ്റോർ പൂട്ടി സീൽ ചെയ്തു. അരി, പാചകത്തിനുപയോഗിക്കുന്ന മസാലകൾ ഉൾപ്പെടെയുളള വിവിധതരം പൊടികളുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു.

ഭക്ഷ്യ സുരക്ഷാ വിഭാഗം കോവളം സർക്കിൾ ഫുഡ് സേഫ്ടി ഓഫീസർ സി.വി. ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ചയാണ് വെങ്ങാനൂർ ഉച്ചക്കട എൽ.എം.എൽ.പി.സ്‌കൂളീലെ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും പനിയുമടക്കമുളള ശാരീരീക അസ്വാസ്ഥ്യങ്ങൾ ഉണ്ടായത്. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടികൾ ചികിത്സയ്ക്കു ശേഷം വീടുകളിലേക്ക് മടങ്ങി. സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടികൾക്ക് രാത്രിയോടെ ഛർദിയും വയറിളക്കവുമായതോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനക്ക് അയച്ച് ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജൂൺ ഒന്നിന് സ്കൂൾ തുറന്നതോടെ നിരവധി ഇടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കായംകുളത്തും കൊട്ടാരക്കരയിലുമായി സ്കൂളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധ ഉണ്ടായി. കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ ഇരുപതോളം കുട്ടികൾക്ക് ശനിയാഴ്ച ഭക്ഷ്യ വിഷബാധയേറ്റിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികൾ കഴിച്ചിരുന്നത്. രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾക്ക് രാവിലെ വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു.

അതേസമയം കായംകുളം ടൗൺ ഗവ സ്കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം കണ്ടെത്താൻ ആരോഗ്യ വകുപ്പിനായിട്ടില്ല. അധ്യാപകർ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ ഉച്ച ഭക്ഷണം കഴിച്ചപ്പോൾ 15 പേർക്ക് മാത്രമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തതക്കായി വയറിളക്കം ബാധിച്ച 4 കുട്ടികളുടെ മലം പരിശോധനക്കായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് അയച്ചു. ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധ ഉണ്ടായോ എന്ന് പരിശോധിക്കാനാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വിക്രം സൂപ്പര്‍’, കമല്‍ഹാസനെ വിളിച്ച് അഭിനന്ദിച്ച് രജനികാന്ത്

Next Post

‘കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്ധന വില കുറയ്ക്കുന്നില്ല’; ചോദ്യവുമായി സ്മൃതി ഇറാനി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്ധന വില കുറയ്ക്കുന്നില്ല’; ചോദ്യവുമായി സ്മൃതി ഇറാനി

'കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്ധന വില കുറയ്ക്കുന്നില്ല'; ചോദ്യവുമായി സ്മൃതി ഇറാനി

കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബിജെപി പൂർണ പരാജയം, പരിഹാരമാണ് വേണ്ടത്; ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബിജെപി പൂർണ പരാജയം, പരിഹാരമാണ് വേണ്ടത്; ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്ത ‘ലേഡി സിങ്കം ‘ അതേ കേസിൽ അറസ്റ്റിൽ

പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്ത 'ലേഡി സിങ്കം ' അതേ കേസിൽ അറസ്റ്റിൽ

രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചു ; സ്ത്രീക്ക് ക്രൂര മർദ്ദനം; ഭർത്താവിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാതെ പൊലീസ്

രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചു ; സ്ത്രീക്ക് ക്രൂര മർദ്ദനം; ഭർത്താവിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാതെ പൊലീസ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021