കൂറ്റനാട്: വി.ടി. ബല്‍റാമിനെ ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി സി.പി.എം. തൃത്താല കോളജ് കെട്ടിടോദ്ഘാടന വേദിയിലാണ് ബല്‍റാമിനെ വേദിയിലിരുത്തി എല്‍ഡിഎഫ് മുന്‍ എം.എല്‍.എ ടി.പി. കുഞ്ഞുണ്ണിയുടെ വിശദീകരണം. തൃത്താലയില്‍ വി.ടി. ബല്‍റാമിന്റെ പരാജയം ജനങ്ങള്‍ നല്കിയ മറുപടിയാണ്. സിപിഎമ്മിന്റെ ആരാധ്യ നേതാവ് എകെജിയെ ബാലപീഢകനെന്ന് പരാമർശിച്ചത് തെറ്റായിരുന്നു. തുടർന്ന് പരാമര്‍ശം തിരുത്തണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ ബഹിഷ്കരണ നിലപാടെടുത്തതെന്നും ടി.പി. കുഞ്ഞുണ്ണി പറഞ്ഞു. ബല്‍റാം എന്ന രാഷ്ട്രീയക്കാരനെയല്ല മറിച്ച് ജനപ്രതിനിധിയെയാണ് ബഹിഷ്കരിച്ചതെന്നും കുഞ്ഞുണ്ണി പറഞ്ഞു.