പാലക്കാട് : ഭൂമി അളന്ന് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് 4 പേർ വിജിലൻസിന്റെ പിടിയിലായി. പാലക്കാടാണ് സംഭവം. സ്ഥലമുടമ തന്നെ നൽകിയ പരാതിയിലാണ് വിജിലൻസിന്റെ നടപടി. ഇദ്ദേഹത്തിന് 12 ഏക്കർ സ്ഥലമാണുള്ളത്. ഈ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ 50000 രൂപയാണ് സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. തുടർന്ന് ഇദ്ദേഹം രഹസ്യമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.