തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിൽ ഉറപ്പു പറയാതെ ഗതാഗത മന്ത്രി. ശമ്പളത്തിന് ധനവകുപ്പിന്റെ സഹായം ലഭിക്കണം. ശമ്പള വിതരണത്തിനായി 65 കോടി രൂപ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
സമരം ചെയ്യാൻ യൂണിയനുകൾക്ക് അവകാശമുണ്ട്. പണിമുടക്കിയുള്ള സമരത്തോടെയാണ് എതിർപ്പ്. കെഎസ്ആർടിസി മാനേജ്മെന്റിനെ മാത്രം കുറ്റം പറയാനാകില്ല. മാനേജ്മെന്റിനും തൊഴിലാളികൾക്കും യൂണിയനുകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അതേസമയം, ശമ്പളകാര്യത്തിൽ തീരുമാനമായില്ലെങ്കിലും അധികം ജോലി ചെയ്യുന്നവർക്ക് ഇൻസെന്റീവ് നൽകാനാണ് കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനം. മാസം 20 ഡ്യൂട്ടി ചെയ്യുന്നവർക്കു ശമ്പളത്തിനു പുറമേ 1000 രൂപ നൽകും. 25 ഡ്യൂട്ടി ചെയ്താൽ 2000 രൂപ വരെ ഇൻസെന്റീവ് കൊടുക്കാനും തീരുമാനിച്ചു.