തിരുവനന്തപുരം : കാലടിയില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സിപിഐ കാലടി ലോക്കൽ കമ്മിറ്റി. ഗുണ്ടാ സംഘങ്ങൾക്ക് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയെന്ന് സെക്രട്ടറി. ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കണമെന്ന ഉത്തരവ് പോലീസ് പാലിച്ചില്ലെന്നും ആരോപണം. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ (46), ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഐ ആരോപിച്ചു. സിപിഐഎം വിട്ട് പ്രവ൪ത്തക൪ സിപിഐ യിലേക്കെത്തിയതിൽ ത൪ക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടു൦ പരിസരത്തെ വാഹനങ്ങളും സ൦ഘ൪ഷത്തിൽ തക൪ത്തു. ഇരുവിഭാഗവും ക്രിമിനൽ കേസിലെ പ്രതികളെന്ന് പോലീസ് പറഞ്ഞു.