• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജസ്ഥാനിൽ 3 സീറ്റിൽ കോൺഗ്രസ് ജയിച്ചു; കർണാടകയിൽ ബിജെപിക്ക് 3 സീറ്റിൽ ജയം

by Web Desk 04 - News Kerala 24
June 10, 2022 : 9:33 pm
0
A A
0
രാജസ്ഥാനിൽ 3 സീറ്റിൽ കോൺഗ്രസ് ജയിച്ചു; കർണാടകയിൽ ബിജെപിക്ക് 3 സീറ്റിൽ ജയം

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ നിര്‍ണായക രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബിജെപിക്കു തിരിച്ചടി. വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനിൽ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോൺഗ്രസിന്റെ മുകുൾ വാസ്‌നിക്, രൺദീപ് സുർജേവാല എന്നിവർക്കൊപ്പം പ്രമോദ് തിവാരിയും ജയിച്ചുകയറി. ഇവിടെ ബിജെപി എംഎൽഎ ശോഭ റാണി ഖുശ്വാഹ കോൺഗ്രസിന് വോട്ടു ചെയ്തു. കോണ്‍ഗ്രസിന്‍റെ പ്രമോദ് തിവാരിയും ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയും തമ്മിലായിരുന്നു രാജസ്ഥാനിൽ ഭാഗ്യപരീക്ഷണം. സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.

അതേസമയം, കർണാടകയിൽ ബിജെപി നേട്ടമുണ്ടാക്കി. ഇവിടെ മൂന്നു സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു. കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിർമല സീതാരാമൻ, ബിജെപിയുടെ ജഗ്ഗേഷ്, കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേശ് എന്നിവർ വിജയിച്ചവരുടെ കൂട്ടത്തിലുണ്ട്. നാലു സീറ്റുകളിലേക്ക് ആറു പേർ നാമനിർദ്ദേശ പത്രിക നൽകിയതോടെയാണ് ഇവിടെ ചൂടേറിയ മത്സരത്തിന് കളമൊരുങ്ങിയത്.

രാജസ്ഥാനിൽ മൂന്നു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു. ‘കോൺഗ്രസിന് മൂന്നു സ്ഥാനാർഥികളേയും വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് ആദ്യം മുതലേ വ്യക്തമായിരുന്നു. പക്ഷേ, ഒരു സ്വതന്ത്രനെ നിർത്തി ബിജെപിയാണ് കുതിരക്കച്ചവടം നടത്തിയത്. പക്ഷേ, കോൺഗ്രസ് എംഎൽഎമാരുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനം അവർക്കുള്ള തക്ക മറുപടിയായി. ഇനി 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി സമാനമായ തോൽവി നേരിടും’ – ഗെഹ്‌ലോട്ട് പറഞ്ഞു.

അതേസമയം, കോൺഗ്രസിന് വോട്ടു ചെയ്ത ധോൽപുർ എംഎൽഎ ശോഭ റാണി ഖുശ്വാഹയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ബിജെപി അറിയിച്ചു. കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ ബിജെപി തുനിഞ്ഞിറങ്ങിയതോടെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഹരിയാനയില്‍ ഭൂപിന്ദര്‍ സിങ് ഹൂഡയും കര്‍ണാടകയില്‍ സിദ്ധരാമയ്യയും നേരിട്ടാണ് കൂറുമാറ്റം തടയാന്‍ നേതൃത്വം നല്‍കിയത്. ചാക്കിട്ടുപിടുത്തം ഭയന്ന് റിസോര്‍ട്ടുകളിലേയ്ക്ക് മാറ്റിയിരുന്ന എംഎല്‍എമാരെ രാവിലെ വോട്ടെടുപ്പിന് എത്തിച്ചിരുന്നു.

രാജ്യസഭയിലേയ്ക്കുള്ള 57 ഒഴിവുകളില്‍ 41 സീറ്റുകളിലേക്ക് വിവിധ കക്ഷി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നാലു സീറ്റുകളിലാണ് അപ്രവചനീയമായ പോരാട്ടം നടന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു; സെക്സ് വിഡിയോ ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല’

Next Post

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത് പ്രതിഷേധാർഹം -എ. അബ്ദുൽ സത്താർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത് പ്രതിഷേധാർഹം -എ. അബ്ദുൽ സത്താർ

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത് പ്രതിഷേധാർഹം -എ. അബ്ദുൽ സത്താർ

പ്രണയിച്ച് വിവാഹം, 14-ാം ദിവസം മരണം; ശ്രുതി നേരിട്ടത് കൊടിയ പീഡനം, ഭർത്താവും അമ്മയും അറസ്റ്റിൽ

പ്രണയിച്ച് വിവാഹം, 14-ാം ദിവസം മരണം; ശ്രുതി നേരിട്ടത് കൊടിയ പീഡനം, ഭർത്താവും അമ്മയും അറസ്റ്റിൽ

തിരുവനന്തപുരത്ത് നാല് കുട്ടികൾക്ക് തക്കാളിപ്പനി ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരത്ത് നാല് കുട്ടികൾക്ക് തക്കാളിപ്പനി ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍; വിജിലൻസ് ഡയക്ടറെ മാറ്റാൻ നീക്കം

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍; വിജിലൻസ് ഡയക്ടറെ മാറ്റാൻ നീക്കം

കുതിരവട്ടം സൂപ്രണ്ടിനെതിരായ നടപടി, കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാൻ സ‍ര്‍ക്കാര്‍ ഡോക്ടർമാരോട് ആഹ്വാനം

കുതിരവട്ടം സൂപ്രണ്ടിനെതിരായ നടപടി, കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാൻ സ‍ര്‍ക്കാര്‍ ഡോക്ടർമാരോട് ആഹ്വാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In