പത്തനംതിട്ട: മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര പമ്പയിലെത്തി. മൂന്ന് മണിയോടെ സന്നിധാനത്തേക്ക് തിരിക്കും. തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന വൈകീട്ട് 6.30ന് നടക്കും. നാളെയാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ.
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജക്ക് ശേഷമാണ് രഥയാത്ര തുടങ്ങിയത്. പത്തനംതിട്ട ജില്ലയിലെ 72-ഓളം ക്ഷേത്രങ്ങളിലൂടെ കടന്നു പോയാണ് പമ്പയിലെത്തിയിരിക്കുന്നത്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ തങ്കം കൊണ്ട് നിര്‍മിച്ച് നടയ്ക്കുവെച്ച 435 പവന്‍ തൂക്കമുള്ള ആഭരണങ്ങളാണ് തങ്കയങ്കി. ഇത് ചാര്‍ത്തിയാണ് മണ്ഡലപൂജ നടത്തുക.