റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളത്.
മക്ക, മദീന മേഖലകളിലെ യാംബു, റാബഗ്, ജിദ്ദ, അലൈത്ത്, ഖുന്‍ഫുദ തീരപ്രദേശങ്ങളിലെ ഹൈവേകള്‍ എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മേഖലകളിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ബുധനാഴ്ച മുതല്‍ ഈ ആഴ്ച അവസാനം വരെ ഇതിന്റെ ആഘാതം വര്‍ധിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.