ദോഹ : അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത 12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയ അധികൃതര്‍. ആഭ്യന്തര മന്ത്രാലത്തിലെ സൈമ്പത്തിക-സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചത്.
ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇത്തരം നടപടികള്‍. രാജ്യത്തെ ജനങ്ങള്‍ ബൗദ്ധിക സ്വത്തവകാശ നിയമവ്യവസ്ഥകള്‍ പാലിക്കണമെന്നും അവകാശങ്ങളെ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമാണെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.