• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പ് : മന്ത്രി കെ.എൻ. ബാലഗോപാൽ

by Web Desk 06 - News Kerala 24
June 17, 2022 : 9:23 am
0
A A
0
കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പാണു പാഠപുസ്തക പരിഷ്‌കരണമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന, ഉള്ളടക്കം, പൊതുസ്വഭാവം എന്നിവ സംബന്ധിച്ച് ഗൗരവമായ ചർച്ചകളും മികച്ച  ആശയങ്ങളും രൂപപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസത്തുണ്ടായ ഭൗതിക വളർച്ചയ്ക്കൊപ്പം അക്കാദമിക നിലവാരം മുന്നേറാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഉള്ളടക്കത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണു പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയെന്നു പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മതേതരത്വം, സമഭാവന തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായതും കുട്ടികളിൽ സർഗാത്മകത, വിമർശന ചിന്ത എന്നിവയ്ക്കു വഴിയൊരുക്കുന്നതുമായ വിദ്യാഭ്യാസ രീതിയാണു രൂപപ്പെടേണ്ടത്. സ്‌കൂൾ കാലഘട്ടത്തിൽ ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ വളർത്തിയെടുക്കാൻ സാധിക്കണം. നവകേരള സൃഷ്ടിക്ക് ഉതകുന്ന രീതിയിലുള്ള സമഗ്രമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാവണം പരിഷ്‌കരിച്ച പാഠ്യപദ്ധതി. അധ്യാപകർക്കു നിരന്തരമായ ശാക്തീകരണം ഉറപ്പുവരുത്തുവാനുള്ള ഒരു പ്രധാന ഉപാധിയായി ഡിജിറ്റൽ സങ്കേതത്തെ മാറ്റിത്തീർക്കണമെന്നും മന്ത്രി പറഞ്ഞു.

കല, സാംസ്‌കാരിക മേഖലകൾക്കു പരിഷ്‌കരിച്ച പാഠ്യ പദ്ധതിയിൽ അർഹമായ സ്ഥാനം നൽകണമെന്നു ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ശ്രേഷ്ഠമായ മിശ്രണമാകണം വിദ്യാർഥികളിൽ ഉണ്ടാകേണ്ടതെന്നു മുൻ ചീഫ്  സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. ആദർശങ്ങൾക്കു സ്ഥാനം നൽകാതെ പ്രയോഗികതയ്ക്കു മാത്രം ഊന്നൽ നൽകുന്നതാണു ദേശീയ വിദ്യാഭ്യാസ നയം, എന്നാൽ സാമൂഹിക സമത, സാമൂഹിക ബോധം  തുടങ്ങിയ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2005 ലെ ദേശീയ പാഠ്യപദ്ധതി നിർദേശങ്ങൾക്കനുസൃതമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ലാണ് തയാറാക്കിയത്. പിന്നീട് സമഗ്രമായ പരിഷ്‌കാരണത്തിനു തുടക്കമിടുന്നത് ഇതാദ്യമായാണ്. സ്റ്റീറിങ് കമ്മിറ്റി, കോർ കമ്മിറ്റി എന്നിങ്ങനെ പ്രത്യേക സമിതികൾ ചേർന്നാണ് വിഷയം ചർച്ച ചെയ്യുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിൻറെ അക്കാദമിക കാഴ്ചപ്പാട്, സമീപനം, വിനിമയം, മൂല്യനിർണയം എന്നിവ ഉൾക്കൊള്ളുന്ന സാമൂഹികരേഖയാണ് പാഠ്യപദ്ധതി. കാഴ്ചപ്പാടും സമീപനവും  വ്യക്തമാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട്, ഉള്ളടക്കവുമായി ബന്ധപ്പെട്ട സിലബസും പാഠപുസ്തകങ്ങളും, മറ്റു പഠന-ബോധന സാമഗ്രികളായ ടീച്ചർ ടെക്സ്റ്റ്, വർക്ക് ബുക്ക്, ഐ.സി.ടി. സൗഹൃദ വിദ്യാഭ്യാസത്തിന് സഹായകമായ ഡിജിറ്റൽ സംവിധാനങ്ങളും വിഭവങ്ങളെല്ലാം ഉൾക്കൊളളുന്നതാണ് പാഠ്യപദ്ധതി. പഠനത്തിന്റെ ആസൂത്രണം, നിർവഹണം, വിലയിരുത്തൽ എന്നിവ എങ്ങനെയാവണമെന്ന് നിർദ്ദേശിക്കുന്ന സമഗ്രരേഖ കൂടിയാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ് ; ഉപകാരപ്പെടുക ഇങ്ങനെ

Next Post

അമ്മയെ ആക്രമിച്ചോടിയ യുവാവിനെ പിന്തുടർന്ന് പിടികൂടി വിദ്യാർത്ഥിനി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

അമ്മയെ ആക്രമിച്ചോടിയ യുവാവിനെ പിന്തുടർന്ന് പിടികൂടി വിദ്യാർത്ഥിനി

വിമാനത്തിലെ പ്രതിഷേധം ; മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

ജയരാജൻ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു ; മുഖ്യമന്ത്രി വധശ്രമക്കേസില്‍ ജാമ്യഹര്‍ജിയുമായി യൂത്ത് കോണ്‍ഗ്രസ്

വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

മധുരയില്‍ റോഡിലുപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായ്ക്കള്‍ കടിച്ച് തിന്നു

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്: ഒരു മരണം, അക്രമി പിടിയിൽ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്: ഒരു മരണം, അക്രമി പിടിയിൽ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In