ഒരു നടനെന്ന നിലയിൽ ബിഗ് സ്ക്രീനിനോടാണ് തനിക്ക് താല്പര്യമെന്ന് നിർമ്മാതാവും നടനുമായ ജോണ്‍ എബ്രഹാം. തന്റെ പുതിയ ചിത്രം ‘ഏക് വില്ലന്‍ റിട്ടേണ്‍സി’ന്റെ പ്രമോഷനിടെ ആയിരുന്നു ജോണിന്റെ പ്രതികരണം. താനൊരു ബിഗ് സ്‌ക്രീന്‍ ഹീറോയാണ്. ഒടിടി ഇഷ്ടമാണ്. ഒരു സിനിമാ നിര്‍മ്മാതാവെന്ന നിലയ്ക്കാണത്. നിര്‍മ്മാതാവെന്ന നിലയ്ക്ക് ഒടിടി പ്രേക്ഷകര്‍ക്ക് വേണ്ട സിനിമകള്‍ നിര്‍മ്മിക്കാനാണ് ഇഷ്ടമെന്നും ജോൺ എബ്രഹാം പറയുന്നു.
“ഞാൻ ഒരു ബിഗ് സ്‌ക്രീൻ നായകനാണ്, അവിടെയാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. ഈ ഘട്ടത്തിൽ ഞാൻ ബിഗ് സ്‌ക്രീനിനെ ഉന്നമിപ്പിക്കുന്ന സിനിമകൾ ചെയ്യും. ആരെങ്കിലും വേഗം വാഷ്‌റൂമിലേക്ക് പോകേണ്ടതിനാൽ ടാബ്‌ലെറ്റിൽ വെച്ച് എന്റെ ഫിലിം പാതിവഴിയിൽ നിർത്തിയാൽ അത് കുറ്റകരമാണെന്ന് ഞാൻ കണ്ടെത്തും. കൂടാതെ, 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭ്യമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അതിൽ ഒരു പ്രശ്‌നമുണ്ട്“, എന്ന് ജോണ്‍ എബ്രഹാം പറഞ്ഞു. ബോളിവുഡ് താരമായ താൻ മറ്റ് ഭാഷാ ചിത്രങ്ങളിൽ സഹനടനായി അഭിനയിക്കില്ലെന്ന് മുമ്പ് ജോൺ പറഞ്ഞിരുന്നു.
അടുത്തമാസം 29നാണ് ‘ഏക് വില്ലന്‍ റിട്ടേണ്‍സി’ന്റെ റിലീസ്. മോഹിത് സൂരിയാണ് സംവിധാനം. അര്‍ജുന്‍ കപൂര്‍, ദിഷ പട്ടാനി, താര സുതാറിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.