മസ്‌കറ്റ് : ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന മൂന്ന് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി. മസ്‌കറ്റ് ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. പിടിയിലായ മൂന്നു പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കടല്‍മാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ അകപ്പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ നിന്ന് 46 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.