• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം ‘ : പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു

by Web Desk 04 - News Kerala 24
December 26, 2021 : 4:48 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ റെയിലിനായി സർക്കാർ കാട്ടുന്ന ധൃതി ദുരൂഹം – പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വലതുപക്ഷ സംഘടനകൾ നടത്തിവരുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യൻ ഗ്രൂപ്പുകൾക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്‍റെ റിപ്പോർട്ട് പ്രകാരം 2021ൽ കർണാടകയിൽ മാത്രം ക്രിസ്ത്യൻ സമൂഹത്തിനെതിരായ 39 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കർണാടകയും ഗുജറാത്തും ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ ആർഎസ്എസ്സുമായി ചേർന്ന് നിൽക്കുന്ന വലതുപക്ഷ സംഘടനകൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണ്. കർണാടകയിൽ കഴിഞ്ഞ ആഴ്‌ച്ച മാത്രം ക്രിസ്ത്യാനികൾക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. 2021 ഡിസംബർ 11 ന് കർണാടകയിലെ കോലാർ ജില്ലയിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുകയും അവരുടെ മതഗ്രന്ഥങ്ങൾ കത്തിക്കുകയും ചെയ്തു. അതേദിവസം തന്നെ ബെലഗാവിയിൽ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാൾ പിന്തുടരുന്ന സംഭവവും ഉണ്ടായി. എന്നാൽ ഈ സംഭവങ്ങളിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ക്രിസ്ത്യാനികൾ അവരുടെ ആരാധനാലയങ്ങൾ അടച്ച് പൂട്ടാൻ നിർബന്ധിതരാകുകയും അവരുടെ ഞായറാഴ്ച്ച പ്രാർത്ഥനകൾക്കായി ഒത്തുകൂടുന്നത് നിർത്തുകയും ചെയ്തു. വലതുപക്ഷ ഗ്രൂപ്പുകൾ ഭരണകൂടത്തിന്റെ ഒത്താശയോടെ പ്രാർത്ഥന സ്വാതന്ത്രത്തിനെതിരെ നടത്തുന്ന ഈ ആക്രമണങ്ങൾ നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന മതം ആചരിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്. ആൾക്കൂട്ട ആക്രമണങ്ങളുടെ പല കേസുകളിലും യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പാസ്റ്റർമാരെയും വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്യുകയാണ്. പ്രാർത്ഥനാ യോഗങ്ങൾ നിർത്തിവയ്ക്കാൻ പള്ളികൾക്ക് പോലീസ് ഔപചാരിക നോട്ടീസ് നൽകുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.

ഗുജറാത്തിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന മതവികാരം വ്രണപ്പെടുത്തുകയും പെൺകുട്ടികളെ ക്രിസ്റ്റ്യാനിറ്റിയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു എന്ന കുറ്റമാരോപിച്ചുകൊണ്ട് ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയൻ ആക്റ്റ് 2003 പ്രകാരം കേസെടുത്തു. വഡോദര നഗരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര ഫോറങ്ങൾ വരെ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2020-ൽ യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അവരുടെ റിപ്പോർട്ടിൽ ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങൾ ആയി തരംതാഴ്ത്തിയിട്ടുണ്ട്. അസ്ഥിരമായ ഈ സാഹചര്യത്തിൽ വലതുപക്ഷ ഗ്രൂപ്പുകളുടെ ക്രിസ്ത്യൻ സമുദായത്തിന് നേരെയുള്ള ആക്രമണം തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, യുപി ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒടുവിൽ പോലീസിന്റെ വലയിൽ കുപ്രസിദ്ധ ഗുണ്ട ടെമ്പർ ബിനുവും സംഘവും വീണു ; നിർണായക അറസ്റ്റ്

Next Post

കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ബോളിവുഡ് ചിത്രങ്ങള്‍ ചെയ്യും : ടൊവിനോ തോമസ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ബോളിവുഡ് ചിത്രങ്ങള്‍ ചെയ്യും : ടൊവിനോ തോമസ്

കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ബോളിവുഡ് ചിത്രങ്ങള്‍ ചെയ്യും : ടൊവിനോ തോമസ്

ഒമിക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആഘോഷം – മന്ത്രി വീണാ ജോര്‍ജ്

കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് കെഎസ്ആ‍ർടിസി സമുച്ചയത്തിൻ്റെ ബലക്ഷയം  : ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്

കോഴിക്കോട് കെഎസ്ആ‍ർടിസി സമുച്ചയത്തിൻ്റെ ബലക്ഷയം : ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അടൂരിൽ തുടങ്ങും

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അടൂരിൽ തുടങ്ങും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021